ശക്തമായ മഴ; കേരളത്തിലെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴ കണക്കിലെടുത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. അതേസമയം മുൻകൂട്ടി
ബെംഗളൂരു ശുചീകരണ ദൗത്യം ശക്തമാക്കി; മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുക്കും
ബെംഗളൂരു നഗരത്തിൽ അനധികൃതമായി നിർമാണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും തള്ളുന്നവർക്കെതിരെ കർണാടക സർക്കാർ കർശന നടപടിയുമായി രംഗത്ത്. ‘ക്ലീൻ അപ്പ് ബെംഗളൂരു’ ദൗത്യത്തിൻ്റെ ഭാഗമായി നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി. ഒഴിഞ്ഞ സ്ഥലങ്ങൾ, തടാകപരിസരങ്ങൾ, റോഡരികുകൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ പ്രത്യേക പരിശോധനാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണവും ഡ്രോൺ പരിശോധനയും ശക്തമാക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. നഗരം ശുചിയും സുരക്ഷിതവുമായി
എൻഎസ്എസ്-കെ യശ്വന്തപുര കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു
എൻഎസ്എസ്-കെ യശ്വന്തപുര കരയോഗത്തിൻ്റെ കുടുംബ സംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബെംഗളൂരു ടാറ്റാ നഗറിലെ ഭാരത് രത്ന ജെ.ആർ.ഡി. ടാറ്റാ ആർഡബ്ല്യുഎ ഹാളിൽ നടന്ന കുടുംബസംഗമത്തിൽ പൊതുസമ്മേളനം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പരമ്പരാഗത കലാരൂപമായ ചാക്യാർകൂത്ത്, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറി. കരയോഗം പ്രസിഡണ്ട് പി.ആർ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ബിനോയ് എസ് നായർ കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌തു. ബോർഡ് സെക്രട്ടറി ശശീന്ദ്രൻ നായർ ആശംസ
‘ലഹരിക്ക് നോ പറയൂ’; യുവതലമുറയോട് പ്രധാനമന്ത്രിയുടെ സന്ദേശം
രാജ്യവ്യാപകമായ ‘ലഹരി മുക്ത യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ’ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റി ആരോഗ്യമുള്ളതും ആത്മവിശ്വാസമുള്ളതുമായ തലമുറയെ വാർത്തെടുക്കുകയാണ് 100 ആഴ്ച നീളുന്ന ഈ ദേശീയ ജനപങ്കാളിത്ത പ്രചാരണത്തിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വാരാണസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവേ, “ലഹരി നിങ്ങളെ അൽപനേരത്തേക്ക് ‘High’ ആക്കിയേക്കാം, പക്ഷേ ജീവിതത്തെ മുഴുവൻ ‘Low’ ആക്കും” എന്ന സന്ദേശം നൽകി പ്രധാനമന്ത്രി
നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി; ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് മരണം
തമിഴ്നാട്ടിലെ പൊള്ളാച്ചി–പഴനി ദേശീയപാതയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഞായറാഴ്ച നള്ളമ്പള്ളി ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. കോയമ്പത്തൂർ മടുക്കരയ്ക്ക് സമീപമുള്ള ഗുരുബാമ്പാളയം സ്വദേശികളായ കനകരാജ്, ഭാര്യ നർമദ, മക്കളായ ആരതി, പുരാണി എന്നിവരും കാർ ഓടിച്ചിരുന്ന ഡ്രൈവറുമാണ് മരിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുകയറിയതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇടിയുടെ ആഘാതത്തിൽ കാർ
കാവേരി ജലവിവാദം: തമിഴ്നാടിന് വെള്ളം നൽകാനാകില്ലെന്ന് കർണാടക
കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. വെള്ളം വിട്ടുനൽകാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കർണാടകയിലെ ജനങ്ങളുടെ താല്പര്യങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നത്തിന് ശാശ്വത പരിഹാരം മേക്കെദാട്ടു അണക്കെട്ടിന്റെ നിർമാണം മാത്രമാണെന്നും സർവകക്ഷിയോഗത്തിന് ശേഷം അദ്ദേഹം അറിയിച്ചു. മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഡി.കെ.ശിവകുമാർ നിലപാട് വ്യക്തമാക്കിയത്. കാവേരി വിഷയത്തിൽ കർണാടകയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ളത്തിനാണ്
മഴ ശക്തം; പത്തനംതിട്ട, കണ്ണൂർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിലും കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5, 6 തീയതികളിൽ മഴ വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും
കളിപ്പാട്ടപ്പന്ത് തൊണ്ടയിൽ കുടുങ്ങി; മൈസൂരിൽ അഞ്ച് വയസ്സുകാരൻ മരിച്ചു
മൈസൂരു ജില്ലയിലെ ഹുന്‍സൂറിൽ കുർക്കുറെ പാക്കറ്റിനുള്ളിൽ ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ച് വയസ്സുകാരൻ ദാരുണമായി മരിച്ചു. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗൗരമ്മയുടെയും ശങ്കർ നായകിൻ്റെയും പേരക്കുട്ടിയും സന്തോഷ്–ഐശ്വര്യ ദമ്പതികളുടെ ഏകമകനുമായ മുകുന്ദ് മയൂരാണ് മരിച്ചത്. പ്രാഥമിക വിവരങ്ങൾ പ്രകാരം, കുർക്കുറെ പാക്കറ്റിൽ ലഭിച്ച ചെറിയ പ്ലാസ്റ്റിക് പന്ത് കുട്ടി അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. തുടർന്ന് പന്ത് തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം ഉണ്ടായതോടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ
തായ്‌പേയ് ഓപ്പൺ കിരീടം ഇന്ത്യയുടെ തൻവി ശർമ്മക്ക്
തായ്‌പേയ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം ഇന്ത്യയുടെ 17-കാരി തൻവി ശർമ്മ സ്വന്തമാക്കി. ഫൈനലിൽ വിയറ്റ്നാമിൻ്റെ എൻഗുയെൻ തുയ് ലിന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-16, 21-16) പരാജയപ്പെടുത്തിയാണ് തൻവി കരിയറിലെ ആദ്യ വേൾഡ് ടൂർ കിരീടം ഉയർത്തിയത്. മത്സരത്തിൻ്റെ തുടക്കം മുതൽ ആത്മവിശ്വാസത്തോടെ കളം നിറഞ്ഞ തൻവി എതിരാളിക്ക് തിരിച്ചുവരവിന് അവസരം നൽകാതെയായിരുന്നു മുന്നേറ്റം. ആദ്യ ഗെയിം 21-16ന് സ്വന്തമാക്കിയ ഇന്ത്യൻ താരം അതേ മികവ് രണ്ടാം ഗെയിമിലും
ബെംഗളൂരുവിൽ വാഹനാപകടം; ആലപ്പുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
ബെംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ കൈനകരി സൗത്ത് സ്വദേശിയായ ജയജീവൻ സി.ജെ. (18) ആണ് മരിച്ചത്. ചിറത്തറച്ചിറ വീട്ടിൽ ജയചന്ദ്രൻ്റെയും സുജാതയുടെയും ഇളയ മകനാണ്. ഇന്നലെ രാത്രിയിലാണ് ദാരുണമായ സംഭവം. സഹോദരൻ്റെ വീട്ടിൽ നിന്ന് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് വന്ന ലോറി ജയജീവൻ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം യുണൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ സുഭാഷ്,