ബെംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ കൈനകരി സൗത്ത് സ്വദേശിയായ ജയജീവൻ സി.ജെ. (18) ആണ് മരിച്ചത്. ചിറത്തറച്ചിറ വീട്ടിൽ ജയചന്ദ്രൻ്റെയും സുജാതയുടെയും ഇളയ മകനാണ്. ഇന്നലെ രാത്രിയിലാണ് ദാരുണമായ സംഭവം.

സഹോദരൻ്റെ വീട്ടിൽ നിന്ന് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് വന്ന ലോറി ജയജീവൻ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം യുണൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ സുഭാഷ്, ജാഷിർ പൊന്നിയം എന്നിവരുടെ സഹായത്തോടെ മൃതദേഹം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts