ഇവിഎം ക്രമക്കേട് ആരോപണം; കോടതിയെ സമീപിക്കാൻ ഡിഎംകെ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പരാജയപ്പെട്ട കൊളത്തൂർ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ (EVM) ക്രമക്കേട് നടന്നതായി ആരോപിച്ച് ഡിഎംകെ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പരിശോധനയിൽ ഉപയോഗിച്ച ചില യന്ത്രങ്ങളിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതായി പാർട്ടി നിയമവിഭാഗം സെക്രട്ടറി എൻ.ആർ. ഇളങ്കോ ആരോപിച്ചു. കൊളത്തൂർ മണ്ഡലത്തിലെ 14 പോളിംഗ് സ്റ്റേഷനുകളിലെ ഇവിഎമ്മുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പരിശോധിച്ചതിൽ എട്ട് യന്ത്രങ്ങളിൽ മൂന്ന് എണ്ണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് ഡിഎംകെയുടെ
മേക്കേദാട്ടു പദ്ധതിക്ക് വീണ്ടും ചലനം; പുതിയ ഡി.പി.ആർ സമർപ്പിക്കാൻ കർണാടക
ബെംഗളൂരുവിൻ്റെ വർധിച്ചുവരുന്ന കുടിവെള്ള ആവശ്യങ്ങൾ പരിഗണിച്ച് മേക്കേദാട്ടു കുടിവെള്ള പദ്ധതിക്ക് വീണ്ടും വേഗം കൂട്ടാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. പദ്ധതിക്കായുള്ള പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (Detailed Project Report – DPR) അടുത്ത ആഴ്ച കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ബെംഗളൂരുവിനും സമീപ പ്രദേശങ്ങൾക്കും ദീർഘകാല കുടിവെള്ള സുരക്ഷ ഉറപ്പാക്കുക എന്നതാണ്
ശിവമോഗയിൽ മണ്ണിടിച്ചിൽ ദുരന്തം; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
കർണാടകയിലെ ശിവമോഗ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഇന്ദിരാനഗറിൽ ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് ദുരന്തമുണ്ടായത്. മല്ലികാർജുൻ (35), ഭാര്യ നാഗവേണി (28), മകൻ സന്തോഷ് (3) എന്നിവരാണ് മരിച്ചത്. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇവർ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. വിവരം ലഭിച്ച ഉടൻ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൂവരുടെയും മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി. അപകടത്തിൽ സമീപത്തെ മറ്റൊരു
വിദ്യാരണ്യപുര കൈരളി സമാജം ഓണച്ചന്ത ഓഗസ്റ്റ് 23, 24 തീയതികളിൽ
ബെംഗളൂരുവിലെ വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) ആഭിമുഖ്യത്തിൽ ‘ഓണച്ചന്ത 2026’ ഓഗസ്റ്റ് 23, 24 തീയതികളിൽ വിദ്യാരണ്യപുരയിലെ ശ്രീ വിദ്യാരണ്യ ശ്രീ കൊമേഴ്‌സ്യൽ സെന്റർ & ബാങ്ക്വറ്റ് ഹാളിൻ്റെ ബേസ്മെന്റിൽ നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് മലയാളി കുടുംബങ്ങൾക്ക് ആവശ്യമായ വിവിധ ഓണസാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പരമ്പരാഗത ഉൽപ്പന്നങ്ങൾ എന്നിവ ഒരൊറ്റ വേദിയിൽ ലഭ്യമാക്കുന്നതാണ് ഓണച്ചന്ത. ഓണത്തിനായുള്ള വാങ്ങലുകൾ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഓർഡർ ഫോം ഓഗസ്റ്റ് 15-നകം സമർപ്പിക്കണമെന്ന് സംഘാടകർ
മണ്ണിടിച്ചിൽ: മംഗളൂരു–ബെംഗളൂരു ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു
കനത്ത മഴയെ തുടർന്ന് യെദകൂമെരിയും ശ്രീവാഗിലു റെയിൽവേ സ്റ്റേഷനുകളും തമ്മിലുള്ള പാതയിൽ വൻ മണ്ണിടിച്ചിലുണ്ടായതോടെ മംഗളൂരു–ബെംഗളൂരു റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് പാളത്തിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണത്. സംഭവത്തെ തുടർന്ന് മംഗളൂരു–യശ്വന്ത്പൂർ എക്സ്പ്രസ് (16540), യശ്വന്ത്പൂർ–മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് (16575) ഉൾപ്പെടെയുള്ള സർവീസുകൾ റദ്ദാക്കി. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട മുരുഡേശ്വർ എക്സ്പ്രസ്, കോഴിക്കോട് എക്സ്പ്രസ് എന്നിവ ഹസനിൽ സർവീസ് അവസാനിപ്പിച്ചപ്പോൾ, മറ്റ് ചില ട്രെയിനുകളും വിവിധ
മഴക്കെടുതി: ദുരിതബാധിതർക്കെല്ലാം സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ജനപ്രതിനിധികളും ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് സർക്കാരിൻ്റെ പൂർണ പിന്തുണ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ എട്ട് പേർ മരിക്കുകയും എട്ട് പേരെ കാണാതാകുകയും
നീറ്റ് പരീക്ഷയിൽ വൻ മാറ്റങ്ങൾ; വീടിനടുത്ത് പരീക്ഷാകേന്ദ്രം, കൂടുതൽ സമയം, സുരക്ഷ കർശനം
നീറ്റ് പരീക്ഷ കൂടുതൽ വിദ്യാർത്ഥിസൗഹൃദവും സുതാര്യവുമാക്കാൻ കേന്ദ്രസർക്കാർ സുപ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷാ കേന്ദ്രം വീടിനടുത്ത് ലഭ്യമാക്കൽ, കേന്ദ്രവിവരം മുൻകൂട്ടി അറിയിക്കൽ, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കൂടുതൽ സമയം അനുവദിക്കൽ എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഓഗസ്റ്റ് 30-ന് നടക്കുന്ന നീറ്റ് പി.ജി. പരീക്ഷയിൽ പുതിയ ക്രമീകരണങ്ങൾ നിലവിൽ വരും. 2.73 ലക്ഷം പേരാണ് ഇത്തവണ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻപ് ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് സമീപ പരീക്ഷാകേന്ദ്രങ്ങൾക്ക് മുൻഗണന ലഭിച്ചിരുന്നെങ്കിലും,
ഭാര്യയെ കൊലപ്പെടുത്തിയെന്ന് വീഡിയോ കോളിൽ പറഞ്ഞ ശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവം കർണാടകയിൽ
ഹാസൻ ജില്ലയിലെ ബെലൂർ താലൂക്കിലെ കെസഗോഡ് ഗ്രാമത്തിൽ നടുക്കുന്ന സംഭവം. ഭാര്യയെ കൊലപ്പെടുത്തിയതായി ബന്ധുക്കളെ വീഡിയോ കോളിലൂടെ അറിയിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രഘു (41) ആണ് മരിച്ചത്. ഭാര്യ ഗഗനയെ (38) ഇതുവരെ കണ്ടെത്താനായിട്ടില്ല. രഘുവും ഗഗനയും കാറിൽ കെസഗോഡ് ഗ്രാമത്തിലെത്തിയ ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പറയുന്നു. ഗഗനയെ കൊലപ്പെടുത്തിയെന്നും മൃതദേഹം കനാലിൽ തള്ളുമെന്നും ഇയാൾ ബന്ധുക്കളെ വീഡിയോ കോളിലൂടെ അറിയിക്കുകയായിരുന്നു. പിന്നീട്
നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ നൃത്തസന്ധ്യ അരങ്ങേറി
ബെംഗളൂരു നാട്യാഞ്ജലി സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ നൃത്തസന്ധ്യ – ‘നാട്യധ്വനി’ അരങ്ങേറി. ഇന്നലെ വൈകിട്ട് ഗുരുവായൂർ ക്ഷേത്രത്തിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്‌കൂളിലെ വിദ്യാർഥികൾ ഭാരതനാട്യം അവതരിപ്പിച്ചു. നാട്യാഞ്ജലി ഡയറക്ടർ ഉഷസ് എസ്. നായർ നട്ടുവാങ്കത്തിന് നേതൃത്വം നൽകി. പ്രശസ്ത കർണാടക സംഗീതജ്ഞൻ സുനിൽ കുമാർ കൈതപ്രം (വോക്കൽ), ശ്രീകാന്ത് കണ്ണൂർ (മൃദംഗം), ദക്ഷിണേന്ത്യയിലെ പ്രശസ്ത കർണാടക സംഗീതജ്ഞനായ രഘുനന്ദൻ സാവിത്രി (കുഴൽ) എന്നിവരാണ്
കർണാടകയുടെ വികസനത്തിന് കൂടുതൽ കേന്ദ്രസഹായം വേണം; മോദിയോട് ഡി.കെ.ശിവകുമാർ
മൈസൂരിൽ സ്വാമി വിവേകാനന്ദ കൾച്ചറൽ യൂത്ത് സെന്ററിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത അദ്ദേഹം, രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി മോദിക്ക് പ്രധാനപ്പെട്ട സന്ദേശമുണ്ടെന്നും അതിനാൽ തനിക്ക് അനുവദിച്ച അഞ്ച് മിനിറ്റിനുള്ളിൽ പ്രസംഗം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞു. തുടർന്ന് കർണാടകയുടെ വികസനത്തിന് കേന്ദ്രസർക്കാരിൻ്റെ കൂടുതൽ പിന്തുണ അഭ്യർഥിച്ച ശിവകുമാർ, സംസ്ഥാനത്തിൻ്റെ പുരോഗതിക്കായി കേന്ദ്രവും സംസ്ഥാനവും