എൻഎസ്എസ്-കെ യശ്വന്തപുര കരയോഗത്തിൻ്റെ കുടുംബ സംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബെംഗളൂരു ടാറ്റാ നഗറിലെ ഭാരത് രത്ന ജെ.ആർ.ഡി. ടാറ്റാ ആർഡബ്ല്യുഎ ഹാളിൽ നടന്ന കുടുംബസംഗമത്തിൽ പൊതുസമ്മേളനം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പരമ്പരാഗത കലാരൂപമായ ചാക്യാർകൂത്ത്, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറി. കരയോഗം പ്രസിഡണ്ട് പി.ആർ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ബിനോയ് എസ് നായർ കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌തു. ബോർഡ് സെക്രട്ടറി ശശീന്ദ്രൻ നായർ ആശംസ അർപ്പിച്ചു. കരയോഗം സെക്രട്ടറി സുരേഷ് ജി.നായർ, ട്രഷറർ വിക്രമൻ പിള്ള എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജിപാൽ നമ്പ്യാർ നന്ദി പ്രകാശിപ്പിച്ചു.

അക്കാദമിക്, കായിക മേഖലകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.

Related Posts