സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് പത്ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ളെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. കൂടാതെ ആ​ല​പ്പു​ഴ​യി​ൽ കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ളെ അ​വ​ധി​യാ​ണ്. അ​തേ​സ​മ​യം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്കും യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല.

Related Posts