കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർ കരയോഗം ചെസ് ടൂർണമെന്റ്
കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്റർ കരയോഗം ചെസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 6-ന് രാവിലെ 10 മണി മുതൽ മല്ലേഷ്പ്പാള്യയിലെ ജലകണ്ടേശ്വര ക്ഷേത്രം മെയിൻ റോഡിലുള്ള ശക്തി ഗണപതി ക്ഷേത്രത്തിന് മുകളിലെ കൺവെൻഷൻ ഹാളിലാണ് മത്സരം നടക്കുന്നത്.
വിവിധ കരയോഗങ്ങളിൽ നിന്നുള്ള ചെസ് പ്രേമികൾക്ക് പങ്കെടുക്കാവുന്ന ഈ ടൂർണമെന്റിലൂടെ സൗഹൃദവും കായികമനോഭാവവും വളർത്തുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം. വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർഥികൾക്ക് പങ്കെടുക്കാൻ അവസരമുണ്ടാകും. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 98459 44280, 82963 91737 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കരയോഗങ്ങളിലെ അംഗങ്ങളും ചെസ് പ്രേമികളും കുടുംബസമേതം എത്തി പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.