വനിതകൾ സ്വപ്നം കാണാൻ പഠിക്കണമെന്നും അവ നേടാൻ ഉയരങ്ങളിലേക്ക് പറന്നുയരണമെന്നും എഴുത്തുകാരി ഇന്ദിരാ ബാലൻ അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗം സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
വനിതാ വിഭാഗം ചെയർപേഴ്സൺ പ്രിയ പ്രസാദ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുരളിധരൻ വി, വിനു ജി സോൺചെയർപേഴ്സൺ ഡോ: ലൈല രാമചന്ദ്രൻ,വനിതാ വിഭാഗം കൺവീനർ രമ്യ ഹരികുമാർ, വൈസ് ചെയർപേഴ്സൺ ദിവ്യ മുരളി, വനിതാ വിഭാഗം സോൺ കൺവീനർ റാണി മധു, വൈസ് ചെയർപേഴ്സൺ സ്വപ്ന അനിൽ, പ്രസന്ന പുരുഷു, അംബിക ദേവി ജോയിൻ്റ് കൺവീനിയേർസ് സിത്താര, സുനിത പ്രേം, പ്രോഗ്രാം കൺവീനർ സിബി, അനിത, ഫിനാൻസ് കൺവീനർ രജിത തുടങ്ങിയവർ പങ്കെടുത്തു. കലാപരിപാടികൾ നടന്നു.