കെ എൻ എസ് എസ് ബൊമ്മനഹള്ളി കരയോഗം കർക്കടക വാവ് ബലി ഹൊസൂർ റോഡ് AECS ബി ബ്ലോക്ക് കോടി സിംഗാസാന്ദ്ര തടാകത്തിനു സമീപത്തുള്ള ശിവക്ഷേത്രത്തിനടുത്തുവച്ച് നടത്തി. ഷൊർണ്ണൂർ ധർമ്മരധ സ്പിരിറ്റ്ൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മേധാവി പ്രതാപ് ശർമ്മ മുഖ്യ കാർമികത്വം വഹിച്ചു.
രാവിലെ 4:30ന് കരയോഗം പ്രസിഡണ്ട് വിജേഷ്.വി വിലവിളക്ക് കൊളുത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. 600ൽപരം ആളുകൾ പിതൃതർപ്പണം നടത്തി. പങ്കെടുത്തവർക്കെല്ലാം പ്രഭാത ഭക്ഷണവും നൽകുകയുണ്ടായി. ബാംഗ്ലൂർ നഗരത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ വന്നു പിതൃതർപ്പണം നടത്തി.