ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള കൃഷി മന്ത്രി ടി സിദ്ധിക്ക് അഭിപ്രായപ്പെട്ടു. കേരള സമാജം മാഗഡി റോഡ് സോൺ സംഘടിപ്പിച്ച ഓണോത്സവ് മാഗഡി റോഡ്, സീഗേഹള്ളി, എസ് ജി മാര്യേജ് ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമാജം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ ‌ മന്ത്രി പ്രകീർത്തിച്ചു.

സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ലഹർ സിങ് സിറോയ എം പി, സിനിമാ താരം വിനയ പ്രസാദ്, ഐവാൻ നിഗ്ലി എക്സ് എം എൽ എ, കർണാടക ജൈവോർജ്ജ വികസന ബോർഡ് ചെയർമാൻ എസ് ഇ സുധീന്ദ്ര , കേരള സമാജം പ്രസിഡണ്ട് എം ഹനീഫ്, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ, സോൺ കൺവീനർ ലിജു പി കെ, ആഘോഷ കമ്മറ്റി കൺവീനർ സനൽ കുമാർ, വനിതാ വിഭാഗം ചെയർപേർസൺ ബിന്ദു സെയിൽസ് രാജ്, യൂത്ത് വിങ്ങ് ചെയർപേർസൺ അതുല്യ മനോജ്‌ തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിൽ മേഘ എഞ്ചിനീറിങ് ലിമിറ്റഡ് കേരള സമാജത്തിന് സംഭാവന നൽകുന്ന ഐ സി യൂ ആംബുലൻസിനുള്ള തുക കമ്പനി സീനിയർ വൈസ് പ്രസിഡണ്ട് സുധീർ മോഹനും സുധ സുധീറും ചേർന്ന് കേരള സമാജം ഭാരവാഹികൾക്ക് കൈമാറി. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, കൺവീനർ ഉണ്ണികൃഷ്ണൺ, പ്രദീപ് കുമാർ, പുഷ്പരാജ്, മാധവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സോൺ കുടുംബാഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, അഞ്ജന ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച നൃത്ത പരിപാടി,ഓണ സദ്യ, ചെണ്ട മേളം, പിന്നണി ഗായകൻ പദ്മശ്രീ എം ജി ശ്രീകുമാർ, ചിത്ര അരുൺ എന്നിവരുടെ ഗാനമേള എന്നിവ നടന്നു.

Related Posts