കിഴക്കൻ ബെംഗളൂരുവിൽ ₹3,500 കോടിയുടെ വമ്പൻ ഭവന പദ്ധതി; 17 ഏക്കറിൽ പുതിയ ടൗൺഷിപ്പ്
കിഴക്കൻ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നിക്ഷേപവുമായി പ്രമുഖ ഡെവലപ്പറായ സുമധുര ഗ്രൂപ്പ്. വൈറ്റ്ഫീൽഡ്–കണ്ണമംഗല ഇടനാഴിയിലെ 17 ഏക്കർ ഭൂമിയിൽ ഏകദേശം ₹3,500 കോടി ചെലവിൽ ആധുനിക റസിഡൻഷ്യൽ ടൗൺഷിപ്പ് വികസിപ്പിക്കുന്നതിനുള്ള സംയുക്ത വികസന കരാറിൽ (JDA) കമ്പനി ഒപ്പുവച്ചു. വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന കിഴക്കൻ ബെംഗളൂരുവിലെ ഭവന ആവശ്യകത കണക്കിലെടുത്താണ് പുതിയ പദ്ധതി. ഐ.ടി. ഇടനാഴിയോട് ചേർന്നുള്ള ഈ പദ്ധതി പ്രീമിയം അപ്പാർട്ട്മെന്റുകൾ, ഹരിത മേഖലകൾ, ക്ലബ് ഹൗസ്,
തൃഷയെ അധിക്ഷേപിച്ച പരാമർശം; ഉദയനിധി സ്റ്റാലിൻ പൊലീസ് കസ്റ്റഡിയിൽ
തമിഴ് സിനിമാതാരം തൃഷയ്‌ക്കെതിരെ വിവാദവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശം നടത്തിയ സംഭവത്തിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെറ്റ്രി കഴകം ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിയും സംസ്ഥാനവ്യാപകമായി ഉയർന്ന പ്രതിഷേധവും ശക്തമായതോടെയാണ് നടപടി. അറസ്റ്റിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് ഉദയനിധി നേരത്തേ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ പൊലീസ്
സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം
കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശിയായ ഹരീഷ് (മോനൂട്ടൻ) ആണ് മരിച്ചത്. പേരാമ്പ്ര–വടകര–ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ‘ദോസ്ത്’ ബസിൻ്റെ ഡ്രൈവറായ ഹരീഷിനെയാണ് ബസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാവിലെ ബസ് സർവീസിനായി എത്തിയ ജീവനക്കാരാണ് സംഭവം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ
മുന്നറിയിപ്പില്ലാതെ വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; ഇന്ത്യയിൽ നിരവധി ഉപയോക്താക്കൾക്ക് തിരിച്ചടി
ഇന്ത്യയിലെ നിരവധി വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെടുന്ന പ്രശ്‌നം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ചിലർക്കു 24 മണിക്കൂർ വരെ അക്കൗണ്ട് മരവിപ്പിച്ചതായി സന്ദേശം ലഭിച്ചതോടെ ആശങ്ക ഉയർന്നു. നിരവധി അക്കൗണ്ടുകൾ പരിശോധനയ്ക്കായി താൽക്കാലികമായി നിയന്ത്രണവിധേയമാക്കിയതായും ഉപയോക്താക്കൾ പരാതിപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പ്രശ്‌നം വ്യാപകമായി ശ്രദ്ധയിൽപ്പെട്ടത്. “പ്ലാറ്റ്ഫോമിൻ്റെ സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി അക്കൗണ്ട് പരിശോധിച്ചുവരികയാണ്” എന്ന സന്ദേശമാണ് പലർക്കും ലഭിച്ചത്. യാതൊരു മുന്നറിയിപ്പും
വീട്ടിൽ ഒളിപ്പിച്ച 8 കിലോ കഞ്ചാവ് പിടികൂടി; ഏഴ് യുവാക്കൾ അറസ്റ്റിൽ
ഇടുക്കി ജില്ലയിലെ തങ്കമണി പൊലീസ് നടത്തിയ റെയ്ഡിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തു. കൊച്ചുതോവാള കുന്നുംപുറത്ത് ഷിൽറ്റു ഷാജി (23), ചെമ്പകപ്പാറ ചരിവുകാലായിൽ ആൽബിൻ (20), നാങ്കുതൊട്ടി മണിമലക്കുന്നേൽ ജിൽസ്മോൻ മാത്യു(24), മേലേചിന്നാർ കമ്മട്ടിക്കൽ വിമൽ റോയി (21), ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസ് (23), തോവാള ആശ്രമംപടി പുൽപാറക്കൽ ശരത് സാബു (23), തേക്കിൻകാനം കാരിയേലിൽ നോബിൾ എൽദോസ് (22) എന്നിവരെയാണ് അറസ്റ്റുചെയ്‌തത്.
ഗുരുവായൂരിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; ഭക്തർക്കായി ഓൺലൈൻ ദർശന സൗകര്യം
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം കൂടുതൽ സുഗമമാക്കുന്നതിനായി ഇന്ന് മുതൽ വെർച്വൽ ക്യൂ സംവിധാനം നിലവിൽ വരും. ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പുതിയ സംവിധാനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നിർവഹിക്കും. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 300 ഭക്തർക്ക് ഓൺലൈൻ വഴി ദർശനത്തിനുള്ള സ്ലോട്ട് ലഭ്യമാകും. പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വ, വ്യാഴ ദിവസങ്ങളിലാണ് വെർച്വൽ ക്യൂ സംവിധാനം പ്രവർത്തിക്കുക. പ്രതിദിനം ഏകദേശം 2,400 ഭക്തർക്ക് ഈ സംവിധാനത്തിലൂടെ ദർശനം
തൃണമൂലിന് തിരിച്ചടി; നേതാജിയുടെ ചെറുമകൻ ചന്ദ്രകുമാർ ബോസ് പാർട്ടി വിട്ടു
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി പ്രമുഖ നേതാവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനുമായ ചന്ദ്രകുമാർ ബോസ് പാർട്ടി വിട്ടു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. എന്നാൽ രാജിക്ക് പിന്നിലെ മറ്റ് രാഷ്ട്രീയ കാരണങ്ങളെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ചന്ദ്രകുമാർ ബോസ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ബിജെപിയിൽ ഉണ്ടായിരിക്കുമ്പോൾ പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നേരിടേണ്ടി
വീട്ടുടമയുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയെന്ന് ആരോപണം; സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ
കുളിക്കുകയായിരുന്ന വീട്ടുടമയെ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ചെന്ന പരാതിയിൽ അറസ്റ്റിലായ 30-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ മഞ്ജുനാഥിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവം നടന്നതിന് രണ്ട് ദിവസം കഴിഞ്ഞ്, വാടകക്കാരൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൻ്റെ നിറം ശ്രദ്ധയിൽപ്പെട്ട വീട്ടുടമയ്ക്ക് സംശയം തോന്നി. തുടർന്ന് മഞ്ജുനാഥിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ അവർ അടിയന്തര സേവന നമ്പറായ 112-ൽ വിളിച്ച് പോലീസിനെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ബെഗൂർ പോലീസ് സ്ഥലത്തെത്തി
വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന; മൈസൂരുവിൽ അനധികൃത ഹോംസ്റ്റേകൾക്കെതിരെ കർശന നടപടി
കുടകിലെ ഹോംസ്റ്റേയിൽ വിദേശ വനിതയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മൈസൂരു ജില്ലയിൽ അനധികൃത ഹോംസ്റ്റേകൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോംസ്റ്റേകൾ അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ജി. ലക്ഷ്മികാന്ത് റെഡ്ഡി നിർദേശം നൽകി. ടൂറിസം വകുപ്പിൻ്റെ കണക്കുപ്രകാരം മൈസൂരു ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 49 ഹോംസ്റ്റേകൾ മാത്രമാണ്. എന്നാൽ ജില്ലയിൽ ആയിരത്തിലധികം ഹോംസ്റ്റേകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഉടമകളുടെ സംഘടനയുടെ അവകാശവാദം. ഇതിൻ്റെ
മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ടിരുന്ന ബെംഗളൂരു–മംഗളൂരു റെയിൽ സർവീസുകൾ പുനരാരംഭിച്ചു
യെദകുമാരി–ശ്രീവഗിലു ഘട്ട് സെക്ഷനിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ടിരുന്ന ബെംഗളൂരു–മംഗളൂരു റെയിൽപാതയിൽ സർവീസുകൾ പുനഃസ്ഥാപിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ മണ്ണ് നീക്കൽ, ട്രാക്ക് അറ്റകുറ്റപ്പണി, സുരക്ഷാ പരിശോധന എന്നിവ പൂർത്തിയാക്കിയ ശേഷമാണ് ട്രെയിൻ ഗതാഗതം വീണ്ടും ആരംഭിച്ചത്. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചില സർവീസുകൾ ഭാഗികമായി അവസാനിപ്പിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരുന്നു. പാത പുനഃസ്ഥാപിച്ചതോടെ സർവീസുകൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.