കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശിയായ ഹരീഷ് (മോനൂട്ടൻ) ആണ് മരിച്ചത്.

പേരാമ്പ്ര–വടകര–ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ‘ദോസ്ത്’ ബസിൻ്റെ ഡ്രൈവറായ ഹരീഷിനെയാണ് ബസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. രാവിലെ ബസ് സർവീസിനായി എത്തിയ ജീവനക്കാരാണ് സംഭവം ആദ്യം ശ്രദ്ധയിൽപ്പെട്ടത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഹരീഷിൻ്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നത് ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Posts