മുട്ടിലിഴഞ്ഞ് റെയിൽ പാളത്തിലേക്ക് കയറിയ ഒന്നരവയസുകാരന് ട്രെയിൻ തട്ടി ദാരുണാന്ത്യം
ആലപ്പുഴ അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. വിനീതിൻ്റെയും സൂര്യാ ബാബുവിൻ്റെയും മകൻ ത്രിണവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. റെയിൽപ്പാളത്തിന് സമീപത്തെ അമ്മവീട്ടിൽ കഴിയുകയായിരുന്ന കുട്ടി മുറ്റത്ത് കളിക്കുന്നതിനിടെ മുട്ടിലിഴഞ്ഞ് സമീപത്തെ റെയിൽപ്പാളത്തിലേക്ക് കയറിയത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അച്ഛൻ വിനീത് മത്സ്യത്തൊഴിലാളിയാണ്. സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് അമ്മ സൂര്യ ബാബു. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ആലപ്പുഴ
ഓണം വാരാഘോഷത്തിന് 35 വേദികൾ; സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി വിശിഷ്ടാതിഥി
കേരളത്തിലെ ഓണം ടൂറിസം വാരാഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ. ഓഗസ്റ്റ് 24 മുതൽ 30 വരെ ജില്ലയിലെ 35 വേദികളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് അറിയിച്ചു. ഓഗസ്റ്റ് 24ന് വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ ചടങ്ങിൽ വിശിഷ്ടാതിഥിയാകും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകിട്ട് 5.30ന് നടിയും നർത്തകിയുമായ ശോഭനയുടെ നൃത്തപരിപാടിയും അരങ്ങേറും. ഓണം വാരാഘോഷത്തിൻ്റെ സമാപന ചടങ്ങിൽ
ഓണത്തിന് ചിരിപ്പിക്കാൻ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’; ഓഗസ്റ്റ് 21ന് തിയേറ്ററുകളിൽ
നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണം റിലീസായി ഓഗസ്റ്റ് 21ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. റോം-കോം വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഓണാവധിക്കാലത്ത് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ
കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു
കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിൻ്റെ ഭാഗമായി ‘കവചം’ സംവിധാനത്തിൻ്റെ ഭാഗമായുള്ള സൈറണുകൾ ഇന്ന് രാത്രി 9.15ന് കേരളത്തിലെ തീരപ്രദേശങ്ങളിൽ മുഴങ്ങി. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകൾക്കും മുന്നറിയിപ്പ് ബാധകമാണ്. ഇന്ന് ഓഗസ്റ്റ് 18ന് അർധരാത്രി മുതൽ ഓഗസ്റ്റ് 20ന് വൈകിട്ട് 5.30 വരെ കേരള തീരത്ത് 1.1 മുതൽ 1.8 മീറ്റർ വരെ ഉയരമുള്ള
എസ്.എൻ.ഡി.പി മാഗഡി റോഡ് ശാഖയുടെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ആഗസ്റ്റ് 28ന്
എസ്.എൻ.ഡി.പി മാഗഡി റോഡ് ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ 172-ാമത് ജയന്തി ആഘോഷവും പൂജാ സമർപ്പണവും ആഗസ്റ്റ് 28ന് നടക്കും. രാവിലെ 7.30ന് മുടലപാളയ, എസ്.വി.ജി നഗറിലെ എസ്.എൻ.ഡി.പി മാഗഡി റോഡ് ശാഖാ ആസ്ഥാനത്ത് പരിപാടികൾ ആരംഭിക്കും. ശ്രീനാരായണ ഗുരുവിൻ്റെ അനുഗ്രഹാശിസ്സുകളോടെ സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ശാഖാംഗങ്ങളെയും കുടുംബാംഗങ്ങളെയും സ്നേഹപൂർവം ക്ഷണിച്ചിട്ടുണ്ട്. ഗുരുദേവൻ്റെ അനുഗ്രഹവും പ്രാർത്ഥനയും സാന്നിധ്യവും ചടങ്ങിന് മംഗളമേകുമെന്ന് സംഘാടകർ അറിയിച്ചു. പൂജാ സമർപ്പണം ദിനേശ് ബാബു കുടുംബവും അജിമോൻ
നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് തുടക്കമായി; ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു
പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിൻ്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിൻ്റെയും ഇതിനായുളള വെബ്ബ് പോര്‍ട്ടലിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു. അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കാണ് എന്‍റോള്‍ ചെയ്യാനാകുക. 2026 സെപ്റ്റംബര്‍ 18 വരെയാണ്
കെ.എൻ.എസ്.എസ് യെലഹങ്ക കരയോഗം മഹിളാ വിഭാഗം ഭാരവാഹികൾ
കെ.എൻ.എസ്.എസ് യെലഹങ്ക കരയോഗം മഹിളാ വിഭാഗം തരംഗിണി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സുജാത പ്രദീപൻ (പ്രസിഡണ്ട്)സുശീല ശശിധരൻ (വൈസ് പ്രസിഡണ്ട്)രമ രാധാകൃഷ്ണൻ (സെക്രട്ടറി)ലക്ഷ്‌മി (ജോയിന്റ് സെക്രട്ടറി)രേഖ നായർ (ട്രഷറർ)അനിത (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഇമ്രാൻ ഖാനെ 48 മണിക്കൂറിനകം ആശുപത്രിയിലേക്ക് മാറ്റണം: പാക് സുപ്രീംകോടതി
ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ പാക് സുപ്രീംകോടതി ഉത്തരവിട്ടു. ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് 48 മണിക്കൂറിനകം അദ്ദേഹത്തെ ഇസ്‌ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് കോടതി നിർദേശിച്ചത്. റാവൽപിണ്ടിയിലെ ജയിലിൽ കഴിയുന്ന ഇമ്രാൻ്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബവും പാകിസ്ഥാൻ തെഹ്‌രിക്-ഇ-ഇൻസാഫ് പാർട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ജയിലിൽ കഴിയുന്നതിനിടെ ആരോഗ്യനില മോശമായെന്നും വലതുകണ്ണിൻ്റെ കാഴ്ചശക്തിക്ക് കാര്യമായ തകരാർ സംഭവിച്ചെന്നും
ചലച്ചിത്ര അക്കാദമിക്ക് കഴിവും അനുഭവസമ്പത്തുമുള്ള നേതൃത്വം വേണം: അടൂർ ഗോപാലകൃഷ്ണൻ
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് സിനിമാരംഗത്ത് വിവരവും അനുഭവസമ്പത്തുമുള്ള വ്യക്തിയെ നിയമിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ചെയർമാൻ സ്ഥാനത്തേക്ക് താൻ ഒരാളുടെ പേര് നിർദേശിച്ചിട്ടുണ്ടെന്നും എന്നാൽ അത് രഹസ്യമായതിനാൽ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അടൂർ പറഞ്ഞു. സാംസ്കാരിക മന്ത്രി പങ്കെടുത്ത ഫിലിം സൊസൈറ്റി അസോസിയേഷൻ പരിപാടിയിലായിരുന്നു അടൂരിൻ്റെ വിമർശനം. ഐഎഫ്എഫ്കെയുടെ നിലവിലെ വെബ്സൈറ്റ് കാണുന്നത് സങ്കടകരമാണ്. ചലച്ചിത്രമേളയുമായി താൽപര്യമില്ലാത്തവരാണ് ഇപ്പോൾ അതിന് നേതൃത്വം നൽകുന്നതെന്നതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ചിത്രാഞ്ജലി
ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം; തുക അനുവദിച്ച് സർക്കാർ
കേരളത്തിലെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വിതരണം ചെയ്യുന്നതിനായി സർക്കാർ തുക അനുവദിച്ചു. ക്ഷേമനിധി ബോർഡിൻ്റെ ഈ മാസത്തെ പെൻഷൻ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. ഇതിലൂടെ 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കും. പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. അതേസമയം, ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 51.59 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഇതിൻ്റെ പ്രയോജനം