കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനിടയുള്ളതാണ് കേരളത്തിൽ മഴ ശക്തമാകാൻ പ്രധാന കാരണം.
ഇലക്ട്രോണിക് സിറ്റിയിലേക്ക് പുതിയ വജ്ര എസി ബസ് സർവീസുകൾ ഇന്ന് മുതൽ
ഇലക്ട്രോണിക് സിറ്റിയിലേക്ക് പുതിയ വജ്ര എസി സർവീസുമായി ബിഎംടിസി ബെംഗളൂരുവിലെ ഐടി ജീവനക്കാർക്കും ദൈനംദിന യാത്രക്കാർക്കും ആശ്വാസമായി കനകപുര, ചന്നപട്ടണ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള പുതിയ വജ്ര എസി ബസ് സർവീസുകൾ ഇന്ന് മുതൽ ബിഎംടിസി ആരംഭിക്കും. കനകപുരയിൽ നിന്ന് റൂട്ട് നമ്പർ EXV KNP-1A ബസ് രാവിലെ 7.45ന് സർവീസ് ആരംഭിക്കും. ഈ സർവീസിൻ്റെ യാത്രാനിരക്ക് ₹130 ആണ്. അതേസമയം, ചന്നപട്ടണയിൽ നിന്ന് റൂട്ട് നമ്പർ AXV
സിംബാബ്‌വെയെ വീണ്ടും കീഴടക്കി ഇന്ത്യ; മൂന്നാം ടി20യിൽ 35 റൺസ് ജയം
സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ 35 റൺസിൻ്റെ മികച്ച വിജയം സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേരത്തെ ഉറപ്പിച്ചിരുന്ന ഇന്ത്യ, മൂന്നാം മത്സരവും വിജയിച്ച് ആധിപത്യം തുടർന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. 49 പന്തിൽ എട്ട് ഫോറും നാല് സിക്‌സും ഉൾപ്പെടെ 81 റൺസ് നേടിയ വൈഭവ് സൂര്യവംശിയാണ് ഇന്ത്യൻ ഇന്നിങ്‌സിൻ്റെ നട്ടെല്ലായത്. ഇഷാൻ കിഷൻ
പരീക്ഷാ പരിഷ്കാരങ്ങൾക്ക് വൻ നീക്കം; നന്ദൻ നിലേകനി അധ്യക്ഷനായ ഉന്നതതല സമിതി
രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല കർമസമിതി പ്രഖ്യാപിച്ചു. ഇൻഫോസിസ് സഹസ്ഥാപകനും യുഐഡിഎഐ (ആധാർ) മുൻ ചെയർമാനുമായ നന്ദൻ നിലേകനിയാണ് സമിതിയുടെ അധ്യക്ഷൻ. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുക, ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയുക, സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷാ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായി മാറ്റുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ദേശീയ തലത്തിലുള്ള മത്സരപരീക്ഷകളും പ്രവേശന പരീക്ഷകളും വിലയിരുത്തി
കോമൺവെൽത്ത് ഗെയിംസിൽ സ്വർണവേട്ടയ്ക്ക് തുടക്കം; മീരാഭായ് ചാനുവിൻ്റെ ചരിത്രനേട്ടം
2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ ഭാരോദ്വഹന താരം മീരാഭായ് ചാനു സ്വന്തമാക്കി. വനിതകളുടെ വിഭാഗത്തിൽ സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും മികവ് പുലർത്തിയ മീരാഭായ് ആകെ 190 കിലോഗ്രാം ഭാരം ഉയർത്തി പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചാണ് സ്വർണം ഉറപ്പിച്ചത്. ഈ നേട്ടത്തോടെ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് മീരാഭായ് ചാനു സ്വർണ മെഡൽ സ്വന്തമാക്കുന്നത്. 2018-ലും 2022-ലും സ്വർണം നേടിയ
സഞ്ജയ് നഗർ കലാകൈരളി ഭാരവാഹികൾ
സഞ്ജയ് നഗർ കലാകൈരളി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബോബി മാത്യു (പ്രസിഡണ്ട്)ഡോ. സിനി എസ്. നായർ (വൈസ് പ്രസിഡണ്ട്)ഹരിദാസൻ വി (സെക്രട്ടറി)രോഹിത് രാഘവൻ (ജോയിന്റ് സെക്രട്ടറി)നദിയ പി.ടി (ട്രഷറർ)ഗണേഷ് കെ.എസ്, ഗിരീഷ് കുമാർ സി.പി, കൃഷ്ണകുമാർ.കെ, വിനി കുമാർ, മഞ്ജുള.ഡി, ഡോ.പ്രസന്നകുമാർ ജെ.പി (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
ബെംഗളൂരുവിൽ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നാല് സ്വകാര്യ ബസുകൾ കത്തിനശിച്ചു
ബെംഗളൂരുവിലെ ഓൾഡ് ചന്ദാപുരിൽ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നാല് സ്വകാര്യ ബസുകൾ അഗ്നിക്കിരയായി. സ്വകാര്യ ട്രാവൽസ് കമ്പനിയുടെ ബസുകൾക്കാണ് ഇന്ന് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഒരു ബസിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ശക്തമായ തീയും പുകയും ഉയർന്നതോടെ സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് ബസുകളിലേക്കും തീ അതിവേഗം പടർന്നു. ഏതാനും മിനിറ്റുകൾക്കകം നാല് ബസുകളും പൂർണമായും കത്തിനശിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്
എസ്എൻഡിപി യോഗം ചൊക്കസാന്ദ്ര ശാഖയുടെ വാർഷിക പൊതുയോഗവും സിൽവർ ജൂബിലി ആഘോഷവും
എസ്എൻഡിപി യോഗം ബാംഗ്ലൂർ യൂണിയൻ ചൊക്കസന്ദ്ര ശാഖയുടെ വാർഷിക പൊതുയോഗവും സിൽവർ ജൂബിലി ആഘോഷവും ചൊക്കസാന്ദ്ര മഹിമപ്പ സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. ശാഖ പ്രസിഡണ്ട് ദയാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ പ്രസിഡണ്ട് എൻ.ആനന്ദൻ ഉദ്ഘാടനം ചെയ്‌തു. സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഹരിപ്പാട് ഡി.സജിയുടെ ഗുരുപ്രഭാഷണം നടന്നു. ശാഖ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി ജി.സനിൽകുമാർ, വൈസ് പ്രസിഡണ്ട് സി ടി ബേബി, യൂണിയൻ കമ്മിറ്റി
റോഡ് അടിസ്ഥാനസൗകര്യ വികസനത്തിന് ₹5,000 കോടി നിക്ഷേപിക്കുമെന്ന് മന്ത്രി കൃഷ്ണ ബൈര ഗൗഡ
ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി റോഡ് അടിസ്ഥാനസൗകര്യ വികസനത്തിന് ₹5,000 കോടി നിക്ഷേപിക്കുമെന്ന് ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ അറിയിച്ചു. നഗരത്തിലെ പ്രധാന റോഡുകൾ വികസിപ്പിക്കുന്നതിനും പുതിയ ഫ്ലൈഓവറുകൾ, അണ്ടർപാസുകൾ, ഗ്രേഡ് സെപറേറ്ററുകൾ എന്നിവ നിർമിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക. വാഹനങ്ങളുടെ എണ്ണം വർഷംതോറും വർധിച്ചുവരുന്ന സാഹചര്യത്തിൽ, നിലവിലുള്ള റോഡ് ശൃംഖലയുടെ ശേഷി മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരത്തിൻ്റെ കിഴക്ക്, തെക്ക്, വടക്ക് മേഖലകളിലെ പ്രധാന
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ വാർഷിക പൊതുയോഗം നടന്നു
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗം ജാലഹള്ളി പൈപ്പ്ലൈൻ റോഡിലുള്ള കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഹാളിൽ നടന്നു. അധ്യക്ഷൻ ആർ ദിലീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സി പി മുരളി 25-26 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുമേഷ് ടി 25-26 വർഷത്തെ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ സംഘടന നടത്തിയ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും യോഗത്തിൽ വിലയിരുത്തി.