ബംഗളൂരു മലയാളി ഫോറം ഓണരവം – 2026 വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് നടന്നു
ബംഗളൂരു മലയാളി ഫോറം മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഓണാരവം-2026’നോട് അനുബന്ധിച്ച് വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് അസോസിയേഷൻ്റെ ഓഫീസിൽ വച്ച് നടന്നു. പ്രസിഡണ്ട് പി ജെ ജോജോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷിബു ശിവദാസ്, ജോയിൻറ് സെക്രട്ടറി ഡോ. ബീന പ്രവീൺ, ജോയിൻറ് ട്രഷറർ ചാർലി മാത്യു, അഡ്വ.മെന്റോ ഐസക്, മധു കലമാനൂർ, ജെസ്സി ഷിബു, ഡോ. മൃണാളിനി പത്മനാഭൻ, അഡ്വ.ഹനീഷ് കൃഷ്‌ണൻ, സൈമൺ തലക്കോടൻ, ഓമന ജേക്കബ്
‘മകൻ്റെ ഭാര്യയെ പരമ്പരാഗത ഭക്ഷണരീതികൾ പഠിപ്പിക്കണം’ മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് എതിരെ പ്രതിഷേധം
മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഒരു പൊതുചടങ്ങിലെ പരാമർശത്തിനെതിരെ വിമർശനം ശക്തമാകുന്നു. “അമ്മമാർ മകൻ്റെ ഭാര്യയ്ക്കും പരമ്പരാഗത ഭക്ഷണരീതികൾ പകർന്നു നൽകണം” എന്ന പരാമർശമാണ് വിവാദമായത്. കലയും ഭക്ഷണസംസ്കാരവും ഉൾപ്പെടെയുള്ള പാരമ്പര്യങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ചില അമ്മമാർ പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്നുണ്ടെങ്കിലും അത് മക്കൾക്കോ മകൻ്റെ ഭാര്യയായെത്തുന്ന ആളിനോ പഠിപ്പിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. എന്നാൽ, പാചകവും വീട്ടുജോലികളും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന ധാരണ ശക്തിപ്പെടുത്തുന്നതാണ്
സിൽക്ക് ബോർഡ് ജംഗ്ഷന് പുതിയ മുഖം; 125 സന്നദ്ധപ്രവർത്തകരുടെ ശുചീകരണ ദൗത്യം
ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഗതാഗതകേന്ദ്രങ്ങളിലൊന്നായ സിൽക്ക് ബോർഡ് ജംഗ്ഷനിൽ വിപുലമായ ശുചീകരണ-സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടന്നു. വിവിധ സംഘടനകളിൽ നിന്നുള്ള 125-ഓളം സന്നദ്ധപ്രവർത്തകർ പങ്കെടുത്ത പ്രത്യേക ക്യാമ്പയിനിലാണ് ജംഗ്ഷനും പരിസര പ്രദേശങ്ങളും ശുചീകരിച്ച് നവീകരിച്ചത്. റോഡരികിൽ കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്യുകയും നടപ്പാതകൾ വൃത്തിയാക്കുകയും ചെടികൾ നട്ടുപിടിപ്പിക്കുകയും പൊതുസ്ഥലങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഗതാഗതക്കുരുക്ക് നിറഞ്ഞ പ്രദേശമായതിനാൽ പരിസരം വൃത്തിയായി നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണവും നടത്തി. നഗരത്തിൻ്റെ
ബാംഗ്ലൂരിലെ മലയാളി സൈക്ലിസ്റ്റുകളുടെ കൂട്ടായ്മയായ ചവിട്ടുവണ്ടിയുടെ നാലാം വാർഷികം ആഘോഷിച്ചു
ബാംഗ്ലൂരിലെ മലയാളി സൈക്ലിസ്റ്റുകളുടെ കൂട്ടായ്മയായ ചവിട്ടുവണ്ടിയുടെ നാലാം വാർഷികം 2026 ജൂലൈ 26-ന് ചർച്ച് സ്ട്രീറ്റിലെ ബി ഹൈവ് പ്ലാറ്റിനം ചർച്ച് സ്ട്രീറ്റ് ക്യാമ്പസിൽ ആഘോഷിച്ചു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ നൂറ്റിയമ്പതോളം സൈക്ലിസ്റ്റുകൾ പങ്കെടുത്തു. ക്ലബിൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, ജസ്റ്റ് ബൈ സൈക്കിൾസ് എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ അർഹരായ സ്കൂൾ വിദ്യാർഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്യുന്ന പദ്ധതിക്കും ചടങ്ങിൽ തുടക്കമായി. നാല് വർഷം മുമ്പ് വെറും ആറ്
വാരാന്ത്യ യാത്ര ദുരന്തമായി; ബെംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക് പോയ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ബെംഗളൂരുവിൽ നിന്ന് വയനാട്ടിലേക്കുള്ള വാരാന്ത്യ യാത്രയ്ക്കിടെ കൊടക് ജില്ലയിലെ ദേവരാപുരയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പ്ലസ്‌വൺ വിദ്യാർഥികൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 11.30ഓടെ ബെംഗളൂരുവിലെ ലക്ഷ്മിപുരയിൽ നിന്ന് അഞ്ച് സുഹൃത്തുക്കൾ സ്വിഫ്റ്റ് കാറിൽ യാത്രതിരിക്കുകയായിരുന്നു. മൈസൂരു പിന്നിട്ട് മൈസൂരു–വിരാജ്പേട്ട് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇന്ധന ടാങ്കർ കാറിലിടിച്ച് അപകടമുണ്ടായത്. അപകടത്തിൻ്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും രക്ഷാപ്രവർത്തകരും
ബാംഗ്ളൂരിൽ അന്തരിച്ചു
ബാംഗ്ലൂർ വരണാസി മെയിൻ റോഡിന് സമീപമുള്ള ഭൂശ്രേഷ്ഠ ലേഔട്ടിലെ ‘നന്ദന’ത്തിൽ വിനോദ് കൃഷ്ണൻ (45) അന്തരിച്ചു. പരേതനായ കുഞ്ഞികൃഷ്ണൻ്റെ മകനാണ്. കൊല്ലം സ്വദേശിയാണ്, ഭാര്യ: ഡോ. രമ്യ കൃഷ്ണൻ.മക്കൾ: നന്ദന, നയന. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വസതിയിൽ നിന്ന് ഭൗതികദേഹം കൽപ്പള്ളി ഇലക്ട്രിക് ശ്മശാനത്തിലേക്ക് കൊണ്ടുപോകും. തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.
യുവാവിനെ ഇരുമ്പുപൈപ്പ് കൊണ്ട് മർദിച്ച കേസ്, പ്രതികൾ ബെംഗളൂരുവിൽ നിന്ന് പിടിയിൽ
മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ സംഘംചേർന്ന് ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ ബെംഗളൂരുവിൽ നിന്ന് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത് പാലയം സ്വദേശി ശരൺ (26), കൊടുവായൂർ സ്വദേശി അബ്ദുൾ സലാം (30) എന്നിവരാണ് പിടിയിലായത്. അമ്പാട്ടുപാളയം പടിഞ്ഞാറേക്കോട് സ്വദേശി വി. വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. വിഷ്ണുവിനെ വഴിയിൽ തടഞ്ഞുനിർത്തിയ പ്രതികൾ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ജില്ലാ
പാലക്കാട് ഫോറം ബെംഗളൂരു ഭാരവാഹികൾ
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗത്തിൽ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സുരേന്ദ്രൻ നായർ (പ്രസിഡണ്ട്)പി കൃഷ്ണകുമാർ (വൈസ് പ്രസിഡണ്ട്)സി പി മുരളി (സെക്രട്ടറി)നിതിൻ (ജോയിൻറ് സെക്രട്ടറി)മോഹൻ ദാസ് എം (ട്രഷറർ)സുമേഷ് ടി (ജോ. ട്രഷറർ) സുകുമാരൻ പി, ദിലീപ് കുമാർ ആർ, ശശിധരൻ പി, സുരേഷ് കെ ഡി, രാജേഷ് വെട്ടംതൊടി, ശ്രീകൃഷ്ണൻ ടി എൻ (ഉപദേശക സമിതി
മുൻ ശിവമൊഗ്ഗ എംഎൽഎ എച്ച്.എം.ചന്ദ്രശേഖരപ്പ അന്തരിച്ചു
കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും ശിവമൊഗ്ഗ മുൻ എംഎൽഎയുമായ എച്ച്.എം. ചന്ദ്രശേഖരപ്പ (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഇന്ന് ശിവമൊഗ്ഗ ജില്ലയിലെ ഹൊസഹള്ളിയിൽ നടക്കും. 1999-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവമൊഗ്ഗ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ചന്ദ്രശേഖരപ്പ, ബിജെപി നേതാവ് കെ.എസ്. ഈശ്വരപ്പയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. രാഷ്ട്രീയ ജീവിതത്തിൽ ലാളിത്യത്തിനും ജനകീയ ഇടപെടലുകൾക്കും അദ്ദേഹം ശ്രദ്ധേയനായിരുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക-സാംസ്കാരിക രംഗത്തും സജീവമായിരുന്ന
ലോക ജൂനിയർ സ്ക്വാഷ് കിരീടം ഇന്ത്യയുടെ അനഹാത് സിംഗിന്
ലോക ജൂനിയർ സ്ക്വാഷിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. 18കാരിയായ അനഹാത് സിംഗ് ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി. കാനഡയിൽ നടന്ന ഫൈനലിൽ ഈജിപ്തിൻ്റെ റുഖിയ സലീമിനെ നേരിട്ടുള്ള മൂന്ന് ഗെയിമുകൾക്ക് (3-0) പരാജയപ്പെടുത്തിയാണ് അനഹാത് സ്വർണമണിഞ്ഞത്. 16 വർഷമായി ലോക ജൂനിയർ വനിതാ സ്ക്വാഷിൽ ഈജിപ്ത് നിലനിർത്തിയിരുന്ന ആധിപത്യത്തിനാണ് അനഹാത് സിംഗിൻ്റെ വിജയത്തോടെ വിരാമമായത്. ഇന്ത്യൻ സ്ക്വാഷിൻ്റെ ചരിത്രത്തിലെ ഏറ്റവും