അൻസിബയുടെ ഹർജി: മൊഴിയെടുക്കാൻ കോടതിയിൽ ഹാജരാകാൻ നിർദേശം
സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി നടി അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിൽ മൊഴിയെടുക്കാൻ കോടതിയിൽ ഹാജരാകാൻ നിർദേശം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അൻസിബയോട് അടുത്ത മാസം 29-ന് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. നടി ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അൻസിബ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി മാനനഷ്ടത്തിൻ്റെ പരിധിയിൽ വരുന്നതാണെന്നും ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇതിന് മറുപടിയായി,
ഓടുന്ന ട്രെയിനിൽ നിന്ന് വീണെന്ന് സംശയം; 25കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ
കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ (25) ട്രെയിനിൽ നിന്ന് വീണ് മരിച്ചതായി സംശയം. തിങ്കളാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് സമീപത്തെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്കിലെ ചെറിയ വളവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ പോലീസും പ്രാദേശിക പോലീസും സ്ഥലത്തെത്തി
തനിസാന്ദ്രയിലെ കാർ ഗാരേജിൽ വൻ തീപിടിത്തം; 25-ലധികം വാഹനങ്ങൾ കത്തിനശിച്ചു
ബെംഗളൂരുവിലെ തനിസാന്ദ്രയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കാർ ഗാരേജിൽ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ 25-ലധികം വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. ആഡംബര കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ തീയിൽ നശിച്ചതായി അധികൃതർ അറിയിച്ചു. ഗാരേജിൽ പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിമിഷങ്ങൾക്കകം തീ മറ്റ് വാഹനങ്ങളിലേക്കും പടർന്നതോടെ പ്രദേശത്ത് വലിയ പരിഭ്രാന്തിയുണ്ടായി. കനത്ത പുകയും ഉയർന്ന ജ്വാലകളും ഏറെ ദൂരം വരെ ദൃശ്യമായിരുന്നു. വിവരം ലഭിച്ച ഉടൻ
മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ ഓണക്കിറ്റ് വിതരണം ചെയ്യും
ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്. കൂടുതൽ പേർക്ക് ഓണക്കിറ്റ് അടുത്ത വർഷം മുതൽ നൽകുമെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി
പെല്ലറ്റ് ഗൺ പ്രയോഗം: പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടെ പെല്ലറ്റ് ഗൺ പ്രയോഗിച്ച സംഭവത്തിൽ പൊലീസിനും കേന്ദ്രസേനയ്ക്കുമെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. പ്രതിഷേധം അടിച്ചമർത്തുന്നതിൻ്റെ പേരിൽ അമിതബലം പ്രയോഗിക്കാൻ പൊലീസിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പോലീസിനും കേന്ദ്രസേനയ്ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. കേസിൽ വിശദമായ വാദം ചൊവ്വാഴ്ച കേൾക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, പ്രതിഷേധത്തിനിടെ ഒരു സേനാംഗമാണ് ഏഴ് റൗണ്ട് പെല്ലറ്റ്
‘കർണാടക സന്ദർശനം പുനഃപരിശോധിക്കണം’; കാവേരി ചർച്ചയിൽ വിജയ്‌ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം
കാവേരി ജലവിഷയത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്താനുള്ള തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ തീരുമാനത്തിനെതിരെ തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. നേരിട്ടുള്ള ചർച്ചയ്ക്ക് പകരം നിയമപോരാട്ടം തുടരണമെന്നാണ് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടത്. കാവേരി വിഷയത്തിൽ ഇതുവരെ തമിഴ്നാട് സുപ്രീം കോടതിയെയും നിയമനടപടികളെയുമാണ് ആശ്രയിച്ചിരുന്നതെന്നും, ആ നിലപാടിൽ നിന്ന് പിന്മാറുന്നത് സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകാമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. അതേസമയം, വിഷയത്തിൽ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്ന് എഐഎഡിഎംകെ
നീറ്റ് വിവാദത്തിൽ പാർലമെന്റ് പ്രക്ഷുബ്ധം; പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരുസഭകളും നിർത്തിവെച്ചു
നീറ്റ് പരീക്ഷാ ക്രമക്കേടുകളും വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയും ചൊല്ലി പാർലമെന്റിൽ വീണ്ടും പ്രതിഷേധം ശക്തമായി. പൊതുപരീക്ഷാ പരിഷ്കാരങ്ങളും ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലും പരിഗണിക്കാനിരിക്കെയാണ് മൺസൂൺ സമ്മേളനത്തിൻ്റെ ആറാം ദിവസം ഇരുസഭകളും ബഹളത്തിൽ മുങ്ങിയത്. സഭ ചേർന്ന ഉടൻ തന്നെ വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. “പ്രധാൻ ഗോ ബാക്ക്”, “അമിത് ഷാ മറുപടി പറയണം” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധം. വിദ്യാർഥികൾക്കെതിരായ പോലീസ്
കെ എൻ എസ് എസ് മത്തിക്കെരെ കരയോഗം രാമായണ പാരായണം
കെ എൻ എസ് എസ് മത്തിക്കെരെ കരയോഗം മഹിളാ വിഭാഗം ഐശ്വര്യ നടത്തിയ കർക്കടക മാസത്തിലെ രാമായണ പാരായണവും ഭജനയും മത്തിക്കെരെയിലുള്ള കരയോഗം ഓഫീസിൽ വെച്ച് നടത്തി. കെ എൻ എസ് എസ് ചെയർമാൻ ആർ. മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജയ പി നായർ, ശാന്ത പ്രകാശ് എന്നിവർ നേതൃത്വം വഹിച്ചു.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം സ്വാഗതം ചെയ്ത് ഡ്രൈവിങ് സ്കൂൾ ഉടമകൾ; ലൈസൻസ് ലഭിക്കുന്ന കാലതാമസം കുറയുമെന്ന് പ്രതീക്ഷ
ഡ്രൈവിങ് ടെസ്റ്റുകളിലെ കാലതാമസം പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലറിനെ ഡ്രൈവിങ് സ്കൂൾ ഉടമകൾ സ്വാഗതം ചെയ്തു. പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം മാറുമെന്നും അപേക്ഷകളുടെ കെട്ടിക്കിടപ്പ് ഗണ്യമായി കുറയുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം 40ൽ നിന്ന് 50 ആയി വർധിപ്പിച്ചിട്ടുണ്ട്. ഇതിൽ 28 പുതിയ അപേക്ഷകർക്കും 20
ധനുഷിൻ്റെ പ്രസംഗം വൈറൽ; രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്ക് വീണ്ടും ചൂടുപിടിച്ചു
നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ നടൻ ധനുഷും രാഷ്ട്രീയത്തിലേക്കൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും ചൂടുപിടിച്ചു. ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ധനുഷ് നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പുതിയ ചർച്ചകൾക്ക് തുടക്കമായത്. സിനിമയുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ ഒതുങ്ങാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ ആരാധകരോട് ധനുഷ് ആഹ്വാനം ചെയ്തു. “ഓഡിയോ ലോഞ്ചുകളും ആരാധക സംഗമങ്ങളും മാത്രമല്ല, നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കൂ. അതാണ്