ആവേശമായി കേരള സമാജം സീനിയർ കലോത്സവം
കേരള സമാജം സംഘടിപ്പിച്ച സീനിയർ കലോത്സവം മത്സരാർഥികൾക്കും കാണികൾക്കും ഒരു പുത്തൻ അനുഭവമായി. രാവിലെ നടന്ന ചടങ്ങിൽ സീനിയർ കലോത്സവം യുവ സാഹിത്യകാരൻ രജിൻ എസ് ഉണ്ണിത്താൻ ഉത്ഘാടനം ചെയ്തു. കേരള സമാജം നടത്തുന്ന ഇത്തരം പരിപാടികൾ കലയും സാഹിത്യവും ലഹരിയായി വളർത്തിഎടുക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കൾച്ചറൽ സെക്രട്ടറി മുരളിധരൻ
കെ എൻ എസ് എസ് അരക്കെരെ കരയോഗം രാമായണ പാരായണം സംഘടിപ്പിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി അരക്കെരെ കരയോഗം ഹുളിമാവിലെ ശ്രീ ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച രാമായണ പാരായണം മാതൃസമിതി വൈസ് പ്രസിഡണ്ട് സതി ആർ നായരുടെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി. പാരായണത്തിന് ശേഷം കരയോഗം മെമ്പർമാരുടെ ഭജനയും നടന്നു. ക്ഷേത്ര ട്രസ്റ്റിമാരും കരയോഗം ഭാരവാഹികളും ഭജന പാരായണക്കാരെ ആദരിച്ചു. അന്നദാനം, ദീപാരാധന, അനുമോദന ചടങ്ങ് എന്നിവ ചടങ്ങിൻ്റെ ഭാഗമായി നടന്നു.
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്ത റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് കുട്ടികൾ ഉൾപ്പെടെ 41 പേർ മരിച്ചിരുന്നു. ദുരന്തബാധിത കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി 32 കുടുംബങ്ങൾക്ക് ആശ്രിത നിയമന ഉത്തരവുകൾ സർക്കാർ കൈമാറിയിരുന്നു. എന്നാൽ,
എസ്‌മ ‘കാർഗിൽ വിജയ് ദിവസ്’ ആചരിച്ചു
എസ്‌മയുടെ (ESMA – Ex-Servicemen Association) ആഭിമുഖ്യത്തിൽ മാർട്ടേഴ്സ് മെമ്മോറിയൽ പാർക്കിൽ കാർഗിൽ വിജയ് ദിവസ് മെഴുകുതിരി അനുസ്മരണ ചടങ്ങോടെ ആചരിച്ചു. എസ്‌മ പ്രസിഡണ്ട് വെറ്ററൻ ടി.രാജീവൻ്റെ സ്വാഗതപ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മുൻ സൈനികർ, അവരുടെ കുടുംബാംഗങ്ങൾ, പ്രാദേശിക നിവാസികൾ എന്നിവരുള്‍പ്പെടെ ഏകദേശം 150ഓളം പേർ ചടങ്ങിൽ പങ്കെടുത്ത് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. എസ്‌മ പ്രസിഡണ്ട് വെറ്ററൻ രാജീവൻ ടി, സെക്രട്ടറി വെറ്ററൻ രാജീവ് വി.
യുണൈറ്റഡ് മലയാളി ഫെഡറേഷൻ (UMF) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
യുണൈറ്റഡ് മലയാളി ഫെഡറേഷൻ (UMF) സംഘടനയുടെ പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുകയും ബാംഗ്ലൂരിലെ മലയാളി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായി മാറുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. അഡ്വ. അനിൽ തോമസ് (പ്രസിഡണ്ട്)ജ്യോതി പ്രകാശ് (വൈസ് പ്രസിഡണ്ട്)ജാഷിർ പൊന്ന്യം (ജനറൽ സെക്രട്ടറി)ഷേബ ജേക്കബ് (ഷേബാ റെജി) (ട്രഷറർ)നൂഹ (സെക്രട്ടറി)അഭിജിത്ത് കൊല്ലം (മീഡിയ കോർഡിനേറ്റർ)റെജികുമാർ, ഈസ, സുഭാഷ്, മിഥിലാജ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് അരക്കോടി രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്‌തു
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ അരക്കോടി രൂപയുടെ സ്കോളർഷിപ്പ് വിതരണം സുലികുണ്ടേ സംസ്കൃതി പവലിയനിൽവെച്ച് നടന്നു. വർത്തൂർ ഭാഗ് പ്രസിഡണ്ട് റെനി വേലായുധൻ അധ്യക്ഷനായിരുന്നു. ഐ എസ് ആർ ഒ മുൻ ചെയർമാനും, ഫിസിക്കൽ റിസർച്ച് ലബോറട്ടറി ചെയർമാനും, സ്പേസ് കമ്മീഷൻ അംഗവുമായ പദ്മശ്രീ എ എസ് കിരൺ കുമാർ മുഖ്യാതിഥി ആയിരുന്നു. അർജുന അവാർഡ് ജേതാവായ പദ്മശ്രീ ചാൾസ് ബോറോമിയോ വിശിഷ്ഠാതിഥി ആയിരുന്നു. വിദ്യാർത്ഥികളുമായി സംവദിച്ച കിരൺകുമാർ
ആലികുട്ടി ഉസ്താദ് അനുസ്മരണവും ഇസ്ലാമിക കഥാപ്രസംഗവും ആഗസ്ത് 7ന്
ബാംഗ്ളൂർ ഹുബ്ബു സമസ്ത ഗ്രൂപ്പ് നടത്തുന്ന ശൈഖുനാ ആലികുട്ടി ഉസ്താദ് അനുസ്മരണവും ഇസ്ലാമിക കഥാപ്രസംഗവും ദുആ മജ്ലിസും. ആഗസ്ത് 7വെള്ളിയാഴ്ച രാത്രി 7.30ന്ന് ബന്നാർഘട്ട റോഡിലുള്ള എസ് എം എ ഓഡിറ്റോറിയത്തിൽ നടക്കും. സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ. ബാംഗ്ലൂരിലെ മത സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ദുആ മജ്ലിസ്സിന്ന്. വെല്ലൂർ ബാഖിയായത് ഹസ്രത് സാജിർ ബാഖവി നേതൃതം നൽകും. വള്ളികുടിലിലെ
കെ.എൻ.എസ്.എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം ഭാരവാഹികൾ
കെ.എൻ.എസ്.എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ ശശികുമാർ എസ് പിള്ള (പ്രസിഡണ്ട്)ഗിരീഷ് കുമാർ ബി എൽ (വൈസ് പ്രസിഡണ്ട്)ശ്രീജിത്ത് പി മേനോൻ (സെക്രട്ടറി)മോഹൻദാസ് എം (ജോയിൻ്റ് സെക്രട്ടറി)എസ് പി ബിജു (ട്രഷറർ)സതീശൻ നായർ (ജോയിൻ്റ് ട്രഷറർ)ടി രാഘുനാഥൻ പിള്ള, കെ ബാബുരാജ് (ബോർഡ് മെമ്പർമാർ) മഹിളാ വിഭാഗം സൗഭാഗ്യയുടെ ഭാരവാഹികൾ പുഷ്പ ആർ നായർ (പ്രസിഡണ്ട്)ശ്രീജ മോഹൻദാസ് (വൈസ് പ്രസിഡണ്ട്)ഉഷ ഗോപാലകൃഷ്ണൻ (സെക്രട്ടറി)സുനിത വി
കാർഗോ ഹോൾഡിൽ പുക; ഇൻഡിഗോ വിമാനം രാജ്കോട്ടിൽ അടിയന്തരമായി ഇറക്കി
മുംബൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് വിമാനം ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 6E 1452 നമ്പർ വിമാനത്തിലായിരുന്നു സംഭവം. യാത്രയ്ക്കിടെ കാർഗോ വിഭാഗത്തിൽ നിന്ന് പുക ഉയരുന്നതായി കണ്ടെത്തിയതോടെ പൈലറ്റ് സുരക്ഷാ നടപടികൾ സ്വീകരിച്ച് സമീപത്തെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 194 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കെ.എൻ.എസ്.എസ് ജക്കൂർ കരയോഗം ഭാരവാഹികൾ
കെ.എൻ.എസ്.എസ് ജക്കൂർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി കേശവ പിള്ള (പ്രസിഡണ്ട്)ശിവദാസ് കെ (വൈസ് പ്രസിഡണ്ട്)എ കെ പ്രസാദ് (സെക്രട്ടറി)കെ ബി ബാബു (ജോയിൻ്റ് സെക്രട്ടറി)സുരേഷ് കുമാർ പി കെ (ട്രഷറർ)ബാലകൃഷ്ണൻ കെ (ജോയിൻ്റ് ട്രഷറർ)ഗിരീഷ് കുമാർ, മഹേഷ് എം (ബോർഡ് മെമ്പർമാർ) എന്നിവരെ തിരഞ്ഞെടുത്തു.