യുണൈറ്റഡ് മലയാളി ഫെഡറേഷൻ (UMF) സംഘടനയുടെ പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുകയും ബാംഗ്ലൂരിലെ മലയാളി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായി മാറുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
അഡ്വ. അനിൽ തോമസ് (പ്രസിഡണ്ട്)
ജ്യോതി പ്രകാശ് (വൈസ് പ്രസിഡണ്ട്)
ജാഷിർ പൊന്ന്യം (ജനറൽ സെക്രട്ടറി)
ഷേബ ജേക്കബ് (ഷേബാ റെജി) (ട്രഷറർ)
നൂഹ (സെക്രട്ടറി)
അഭിജിത്ത് കൊല്ലം (മീഡിയ കോർഡിനേറ്റർ)
റെജികുമാർ, ഈസ, സുഭാഷ്, മിഥിലാജ് (കമ്മിറ്റി അംഗങ്ങൾ)
എന്നിവരാണ് ഭാരവാഹികൾ.
ചുമതലയേറ്റ പുതിയ ഭാരവാഹികൾ സംഘടനയുടെ പ്രവർത്തനം ബാംഗ്ലൂരിൻ്റെ വിവിധ ഭാഗങ്ങളിലേക്കും കൂടുതൽ വ്യാപിപ്പിക്കുമെന്ന് അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും അവർ വ്യക്തമാക്കി.
സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചുവരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ കൂടുതൽ ശക്തിപ്പെടുത്തുകയും യുവതലമുറയിൽ ലഹരിവിരുദ്ധ സന്ദേശം വ്യാപകമായി എത്തിക്കുകയും ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു. കൂടാതെ, രക്തദാന ക്യാമ്പുകൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായും വിപുലമായും സംഘടിപ്പിച്ച് സമൂഹത്തിന് മാതൃകാപരമായ സേവനങ്ങൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.