ബംഗളൂരു മലയാളി ഫോറത്തിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി മാത്യു, അനിൽ ധർമ്മപതി എന്നിവർ ചേർന്ന് നോർക്ക ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന് കൈമാറി. ഇത് രണ്ടാം തവണയാണ് ബംഗളൂരു മലയാളി ഫോറം അപേക്ഷകൾ കൈമാറുന്നത്.
നോർക്ക കെയർ ഇൻഷുറൻസിൽ ചേരാനുള്ള അവസാന ദിവസം ഒക്ടോബർ 31ന് ആണ്. നോർക്ക ഐഡി കാർഡ് ഉള്ള 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ള പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ഭർത്താവ്, ഭാര്യ, രണ്ടു കുട്ടികൾ (25 വയസ്സിൽ താഴെ) ഉള്ള കുടുംബത്തിന് 13411/- രൂപയും ഒരു വ്യക്തിക്ക് 8101/- രൂപയുമാണ് ഇൻഷുറൻസ് പ്രീമിയം തുക.