പാലക്കാട് വെൽഫെയർ അസോസിയേഷൻ്റെ കുടുംബസംഗമവും ഓണാഘോഷവും കാച്ചറക്കനഹള്ളി ശ്രീ ദക്ഷിണ അയോദ്ധ്യ കൊദണ്ഡരാമ സമുദായ ഭവനിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ, മിമിക്രി കലാകാരൻ രതീഷ് ഒറ്റപ്പാലം അവതരിപ്പിച്ച കോമഡി ഷോ, മണികണ്ഠൻ്റെ നേതൃത്വത്തിൽ നടന്ന ശ്രുതി ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ കുടുംബസംഗമത്തോടനുബന്ധിച്ചു നടന്നു.
പാലക്കാട് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ഗിരീശൻ എ, വൈസ് പ്രസിഡണ്ട് രവീന്ദ്രൻ വി, ജനറൽ സെക്രട്ടറി പി സി ശങ്കരൻ, ജോയിൻറ് സെക്രട്ടറി സുരേഷ് സി, ട്രഷറർ ദേവൻ സി എന്നിവർ കുടുംബസംഗമത്തിന് നേതൃത്വം നൽകി.
