പാലക്കാട് ഫോറം ബംഗളുരുവിൻ്റെ വാർഷിക പൊതുയോഗം മേദരഹള്ളിയിലെ ഓഫീസിൽ നടന്നു.
പ്രസിഡണ്ട് ആർ.ദിലീപ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുരളി.സി.പി 2024-2025 വർഷത്തെ പ്രവർത്തനറിപ്പോർട്ടും സുരേഷ്.കെ.ഡി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ഒഴിവുകൾ വന്ന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രവീൺ കെ.യും പ്രവർത്തക സമിതി അംഗങ്ങളായി പ്രവീൺകുമാർ.ഒ, രാജ് കുമാർ, ശ്രീധരൻ.എം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
2025 – 2026 വർഷത്തേക്കുള്ള കരട് ബഡ്‌ജറ്റ്, ഫോറം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ ജനക്ഷേമ പദ്ധതികൾ എന്നിവ യോഗത്തിൽ അവതരിപ്പിച്ചു.
ഉപാധ്യക്ഷൻ ശിവദാസ് മേനോൻ, ജനറൽ സെക്രട്ടറി പ്രവീൺ കെ.സി, മഹിളാ വിഭാഗം അധ്യക്ഷയായ വിനിത മനോജ്, ഉപദേശക സമിതി അംഗങ്ങളായ സുരേന്ദ്രൻ നായർ, സുകുമാരൻ നായർ, രാജേഷ് വെട്ടം തൊടി , മോഹൻദാസ് എം, ശ്രീകൃഷ്ണൻ, കൃഷ്ണകുമാർ.പി, അംഗങ്ങളായ രാജഗോപാൽ.എം, രാജാറാം മാണിക്യം, സഹദേവൻ, യുവജന വിഭാഗം പ്രധിനിധികളായ നിതിൻ, വൈശാഖ് എന്നിവർ സംസാരിച്ചു.
ഉച്ചഭക്ഷണത്തിനും ദേശീയഗാനത്തിനും ശേഷം യോഗം പിരിഞ്ഞു.