വൈദ്യുതീകരണ ജോലികളെ തുടർന്ന് മംഗളൂരു – ബെംഗളൂരു റൂട്ടിലെ ചില ട്രെയിനുകൾ റദ്ദാക്കി. ഘാട്ട് സെക്ഷനിൽ നടക്കുന്ന വൈദ്യുതീകരണ ജോലികളെ തുടർന്നാണ് സകലേശ്‌പുർ – സുബ്രഹ്മണ്യ റോഡ് പാതയിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (SWR) അറിയിച്ചു. നവംബർ 2 മുതൽ ഡിസംബർ 15 വരെ നാല് മണിക്കൂർ പ്രതിദിന ലൈൻ ബ്ലോക്ക് ഏർപ്പെടുത്തും. റെയിൽവേ വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കാൻ ലൈൻ ബ്ലോക്ക് ആവശ്യമാണ്. ഇത് നിരവധി ട്രെയിൻ സർവീസുകളെ ബാധിക്കും. ഈ കാലയളവിൽ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വൈദ്യുതീകരണ ജോലികൾ ഡിസംബർ പകുതിയോടെ പൂർത്തിയാകുന്നതുവരെ സർവീസുകൾ സാധാരണ നിലയിലായിരിക്കില്ല. അതിനാൽ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ സമയപ്പട്ടിക പരിശോധിക്കണമെന്നും ദക്ഷിണ പശ്ചിമ റെയിൽവേ നിർദേശിച്ചു.

16540 മംഗളൂരു ജംഗ്ഷൻ-യശ്വന്ത്പൂർ പ്രതിവാര എക്സ്പ്രസ് നവംബർ 9 മുതൽ ഡിസംബർ 14 വരെ റദ്ദാക്കി. 16539 യശ്വന്ത്പൂർ-മംഗളൂരു ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് നവംബർ 8 മുതൽ ഡിസംബർ 13 വരെ സർവീസ് നിർത്തിവയ്ക്കും. 16575 യശ്വന്ത്പൂർ-മംഗളൂരു ജംഗ്ഷൻ ഗോമതേശ്വര ത്രിവാര എക്സ്പ്രസ് നവംബർ 2 മുതൽ ഡിസംബർ 14 വരെ ഉണ്ടാകില്ല. 16576 മംഗളൂരു ജംഗ്ഷൻ-യശ്വന്ത്പൂർ ത്രിവാര എക്സ്പ്രസ് നവംബർ 3 മുതൽ ഡിസംബർ 15 വരെയും റദ്ദാക്കി. 16515 യശ്വന്ത്പൂർ-കാർവാർ ത്രിവാര എക്സ്പ്രസ് നവംബർ 3 മുതൽ ഡിസംബർ 15 വരെ റദ്ദാക്കി. 16516 കാർവാർ-യശ്വന്ത്പൂർ ത്രിവാര എക്സ്പ്രസ് നവംബർ 4 മുതൽ ഡിസംബർ 16 വരെ റദ്ദാക്കി.

വഴിതിരിച്ച് വിടുന്ന ട്രെയിനുകൾ

ബംഗളൂരു കന്റോൺമെന്റ് – വൈറ്റ്ഫീൽഡ് പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് ട്രെയിനുകൾ ബംഗളൂരു കന്റോൺമെന്റും അഞ്ച് ട്രെയിനുകൾ കെഎസ്ആർ ബംഗളൂരു (മെജസ്റ്റിക്) സ്റ്റേഷനുകളും ഒഴിവാക്കി സർവീസ് നടത്തും. ഒക്ടോബർ 31 വരെയും നവംബർ 3 നും സർവീസ് നടത്തുന്ന 06269 നമ്പർ ട്രെയിൻ കെഎസ്ആർ ബംഗളൂരു, യശ്വന്ത്പൂർ, ബാനസവാഡി എസ്എംവിടി ബംഗളൂരു വഴിയായിരിക്കും പോകുക. ഈ ദിവസങ്ങളിൽ ബംഗളൂരു കന്റോൺമെന്റിൽ ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകില്ല.

ഒക്ടോബർ 30 ന് ഓടുന്ന 06270 നമ്പർ ട്രെയിൻ ബംഗളൂരു കന്റോൺമെന്റ് ഒഴിവാക്കിയായിരിക്കും സർവീസ് നടത്തുക. ഈ ട്രെയിൻ എസ്എംവിടി ബംഗളൂരു, ബാനസവാഡി, യശ്വന്ത്പൂർ, കെഎസ്ആർ ബംഗളൂരു എന്നിവിടങ്ങളിലൂടെ കടന്നുപോകും. ദിവസേനയുള്ള കാവേരി എക്സ്പ്രസ് 16022, ഒക്ടോബർ 30 ന് ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷൻ ഒഴിവാക്കി ഇത് കടന്നുപോകും.

ഒക്ടോബർ 30 ന് പുറപ്പെടുന്ന 06243 നമ്പർ ട്രെയിനും ബംഗളൂരു കന്റോൺമെന്റ് സ്റ്റോപ്പ് ഒഴിവാക്കും.
ഒക്ടോബർ 31 ന് സർവീസ് ആരംഭിക്കുന്ന 22135 നമ്പർ ട്രെയിനും ബംഗളൂരു കന്റോൺമെന്റിൽ നിർത്തില്ല.
ഒക്ടോബർ 30 ന് പുറപ്പെടുന്ന 16521 നമ്പർ ട്രെയിൻ കെഎസ്ആർ ബംഗളൂരുവിന് പകരം ബൈയപ്പനഹള്ളിയിൽ യാത്ര അവസാനിപ്പിക്കും. ഒക്ടോബർ 30 ന് പുറപ്പെടുന്ന 07340 നമ്പർ ട്രെയിൻ കെഎസ്ആർ ബംഗളൂരുവിന് പകരം യശ്വന്ത്പൂരിൽ നിന്ന് സർവീസ് ആരംഭിക്കും. അതേദിവസം പുറപ്പെടുന്ന 56520 നമ്പർ ട്രെയിൻ കെഎസ്ആർ ബംഗളൂരുവിന് പകരം യശ്വന്ത്പൂരിൽ സർവീസ് അവസാനിപ്പിക്കും. ഒക്ടോബർ 31 ന് പുറപ്പെടുന്ന 17391 നമ്പർ ട്രെയിൻ കെഎസ്ആർ ബംഗളൂരുവിന് പകരം യശ്വന്ത്പൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.

Related Posts