എസ്എസ്എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിച്ച് 30ന് അവസാനിക്കും. ഇത്തവണ 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും. പരീക്ഷകള്‍ രാവിലെ 9.30-ന് ആരംഭിക്കും.

ജനുവരി 12 മുതല്‍ 22 വരെ ഐടി മോഡല്‍ പരീക്ഷ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Posts