വെട്ടുതുറ സ്വദേശി നിതിൻ്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. മുതലപ്പൊഴിയിലുണ്ടായ അപകടത്തിൽ അഭിജിത്, അഭി, ശ്യാം എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ അഴിമുഖത്ത് വള്ളം തലകീഴായി മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും രക്ഷപ്പെട്ടു. എല്ലാവരും നീന്തി രക്ഷപ്പെട്ടു. മറിഞ്ഞ വള്ളം പിന്നീട് ഹാർബറിലേക്ക് മാറ്റി.

Related Posts