മുംബൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് വിമാനം ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 6E 1452 നമ്പർ വിമാനത്തിലായിരുന്നു സംഭവം.

യാത്രയ്ക്കിടെ കാർഗോ വിഭാഗത്തിൽ നിന്ന് പുക ഉയരുന്നതായി കണ്ടെത്തിയതോടെ പൈലറ്റ് സുരക്ഷാ നടപടികൾ സ്വീകരിച്ച് സമീപത്തെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 194 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

വിമാനത്തിൻ്റെ സാങ്കേതിക പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും പുക ഉയരാൻ കാരണമായ തകരാർ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരെ ദുബായിലെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ഇൻഡിഗോ ബദൽ യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്നും കമ്പനി വ്യക്തമാക്കി.

Related Posts