മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ സംഘംചേർന്ന് ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ ബെംഗളൂരുവിൽ നിന്ന് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത് പാലയം സ്വദേശി ശരൺ (26), കൊടുവായൂർ സ്വദേശി അബ്ദുൾ സലാം (30) എന്നിവരാണ് പിടിയിലായത്.

അമ്പാട്ടുപാളയം പടിഞ്ഞാറേക്കോട് സ്വദേശി വി. വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. വിഷ്ണുവിനെ വഴിയിൽ തടഞ്ഞുനിർത്തിയ പ്രതികൾ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് 12 തുന്നലുകൾ വേണ്ടിവന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ആക്രമണത്തിന് പിന്നിലെ മുഴുവൻ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related Posts