എസ്എൻഡിപി യോഗം ബാംഗ്ലൂർ യൂണിയൻ ചൊക്കസന്ദ്ര ശാഖയുടെ വാർഷിക പൊതുയോഗവും സിൽവർ ജൂബിലി ആഘോഷവും ചൊക്കസാന്ദ്ര മഹിമപ്പ സ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. ശാഖ പ്രസിഡണ്ട് ദയാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ പ്രസിഡണ്ട് എൻ.ആനന്ദൻ ഉദ്ഘാടനം ചെയ്‌തു.

സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഹരിപ്പാട് ഡി.സജിയുടെ ഗുരുപ്രഭാഷണം നടന്നു. ശാഖ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സെക്രട്ടറി ജി.സനിൽകുമാർ, വൈസ് പ്രസിഡണ്ട് സി ടി ബേബി, യൂണിയൻ കമ്മിറ്റി മെമ്പർ ബിജുകുമാർ, വനിതാ വിങ് പ്രസിഡണ്ട് അജിത, യൂത്ത് വിങ് പ്രസിഡണ്ട് ശ്രുതി ദയാനന്ദൻ, മറ്റ് ശാഖാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Related Posts