നോർക്ക റൂട്സും ബാംഗ്ലൂർ മെട്രോ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി കേരളീയർക്കായുള്ള നോർക്ക ഐ.ഡി കാർഡിൻ്റെയും നോർക്ക കെയർ ഇൻഷുറൻസിൻ്റെയും ക്യാമ്പയിനിൽ അപേക്ഷകർ സമർപ്പിച്ച രേഖകൾ നോർക്ക റൂട്സ് ബാംഗ്ലൂർ ഓഫീസിൽ നോർക്ക നോഡൽ ഓഫീസർ റീസ രഞ്ചിത്തിന് കൈമാറി.
ട്രസ്റ്റ് ഭാരവാഹികളായ സനൽദാസ് ( വൈസ് പ്രസിഡണ്ട്), പി .ടി മാധവൻ ( ജനറൽ സെക്രട്ടറി ), നീതു കൃഷ്ണ (ജോയിൻറ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ് രേഖകൾ കൈമാറിയത്.
ബെംഗളൂരുവിലെ പ്രവാസി കേരളീയരും വിദ്യാർത്ഥികളും നേരിട്ടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി അധികൃതർക്ക് സമർപ്പിക്കുന്നതിന് നോർക്കയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ട്രസ്റ്റ് സഹകരണം വാഗ്ദാനം ചെയ്തു.