കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം സാഹിത്യ പരിപാടി “എം.ടി.സ്മൃതി” സംഘടിപ്പിക്കുന്നു. നവംബർ 1ന് വൈകുന്നേരം 3.30ന് കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓഫീസിലെ എം.എ. കരീം മെമ്മോറിയൽ ഹാളിലാണ് പരിപാടി.
മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിൻ്റെ വിതാനങ്ങളിലേക്ക് ഉയർത്തിയ എം. ടി. വാസുദേവൻ നായരുടെ സാഹിത്യം, സിനിമ, മാധ്യമം എന്നീ മേഖലകളിലെ സംഭാവനകളെക്കുറിച്ചുള്ള പ്രത്യേക സാഹിത്യ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയിൽ ബാംഗ്ലൂരിലെ പ്രമുഖരായ എഴുത്തുകാർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 99800 47007.