ശ്രീനാരായണ സമിതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Association News
0 min read
5.0k

ശ്രീനാരായണ സമിതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജൂൺ 24, 2026
0

ശ്രീനാരായണ സമിതി ബാംഗ്ലൂർ അൾസൂർ ഓഫീസിൽ വച്ച് ജൂൺ 21 ഞായറാഴ്ച രാവിലെ 10 മണി മുതൽ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിർണയവും നടത്തി. സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഗോൾഡൻ ജൂബിലി ചെയർമാൻ അഡ്വ. ഇ കെ തങ്കപ്പൻ അൾസൂരിലെ പരിപാവനമായ ഗുരുമന്ദിരത്തിൽ വച്ച് ലോഗോ പ്രകാശനം ചെയ്തു. ശ്രീനാരായണ സമിതിയുടെ പ്രസിഡണ്ട് എൻ. രാജമോഹനനും ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രനും ചേർന്ന് ലോഗോ ആലേഖനം ചെയ്ത പീതവർണ്ണ

Continue Reading
പിജിയിൽ വെള്ളം ഉപയോഗിച്ചതിനെച്ചൊല്ലി തർക്കം; ക്രിക്കറ്റ് ബാറ്റ് ആക്രമണത്തിൽ പിജി ഉടമ മരിച്ചു; ബെംഗളൂരുവിൽ രണ്ട് വിദ്യാർഥികൾ പിടിയിൽ
Karnataka
0 min read
5.3k

പിജിയിൽ വെള്ളം ഉപയോഗിച്ചതിനെച്ചൊല്ലി തർക്കം; ക്രിക്കറ്റ് ബാറ്റ് ആക്രമണത്തിൽ പിജി ഉടമ മരിച്ചു; ബെംഗളൂരുവിൽ രണ്ട് വിദ്യാർഥികൾ പിടിയിൽ

ജൂൺ 24, 2026
0

ബെംഗളുരു കസ്തൂരിനഗറിലെ ഒരു പിജിയിൽ പൈപ്പ് വെള്ളം ഉപയോഗിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. പിജി ഉടമയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ രണ്ട് കോളജ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മി നരസിംഹ പിജിയുടെ നടത്തിപ്പുകാരനായ മാധവ് മാറ്റ്‌ലെ (37) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ കോളജിലെ അവസാന വർഷ ബികോം വിദ്യാർഥി രാകേഷ് (21), ബിബിഎ വിദ്യാർഥി ഡോൺ ബ്രൈറ്റ് (20) എന്നിവരെയാണ്

Continue Reading
റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ പോർച്ചുഗലിന് ജയം; ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന
Sports
1 min read
3.9k

റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ പോർച്ചുഗലിന് ജയം; ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന

ജൂൺ 24, 2026
0

ഗ്രൂപ്പിലെ ആദ്യ വിജയത്തിനായി കാത്തിരുന്ന പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെതിരെ ഗോളുകളുടെ പെരുമഴ തീർത്തു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് എതിരാളികളെ കീഴടക്കിയ പോർച്ചുഗൽ നിർണായക മൂന്ന് പോയിന്റ് സ്വന്തമാക്കി. ഇരട്ടഗോളുമായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടീമിൻ്റെ വിജയശില്പിയായത്. മത്സരത്തിൻ്റെ ആറാം മിനിറ്റിൽ തന്നെ റൊണാൾഡോ പോർച്ചുഗലിനെ മുന്നിലെത്തിച്ചു. 17-ാം മിനിറ്റിൽ നുനോ മെൻഡസ് നേടിയ മനോഹര ഫ്രീകിക്കിലൂടെ ലീഡ് ഇരട്ടിയായി. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ റൊണാൾഡോ വീണ്ടും

Continue Reading
നീറ്റ് പരീക്ഷ നഷ്ടമായത് ട്രാഫിക് കുരുക്ക് മൂലമല്ല; സിസിടിവി പരിശോധിച്ച് ബെംഗളൂരു പൊലീസ്
Karnataka
0 min read
5.0k

നീറ്റ് പരീക്ഷ നഷ്ടമായത് ട്രാഫിക് കുരുക്ക് മൂലമല്ല; സിസിടിവി പരിശോധിച്ച് ബെംഗളൂരു പൊലീസ്

ജൂൺ 24, 2026
0

നീറ്റ് പുനഃപരീക്ഷ എഴുതാൻ മൂന്ന് വിദ്യാർഥികൾക്ക് അവസരം നഷ്ടമായത് കോൺഗ്രസ് കൺവൻഷനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് കാരണമല്ലെന്ന് വ്യക്തമാക്കി ബെംഗളൂരു ട്രാഫിക് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും യാത്രാ വിവരങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് വിശദീകരണം പുറത്തുവിട്ടത്. വിദ്യാർഥികൾക്ക് പരീക്ഷ നഷ്ടമായത് കോൺഗ്രസ് കൺവൻഷൻ മൂലമുണ്ടായ ട്രാഫിക് തടസമാണെന്ന് ബിജെപി ആരോപിച്ചതിനെ തുടർന്ന് വിഷയത്തിൽ രാഷ്ട്രീയ വിവാദം ശക്തമായിരുന്നു. എന്നാൽ പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ ആരോപണങ്ങൾക്ക് പുതിയ വഴിത്തിരിവാണ്

Continue Reading
നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ പോർച്ചുഗൽ; അട്ടിമറി സ്വപ്നവുമായി ഉസ്ബെക്കിസ്ഥാൻ; മത്സരം ഇന്ന് രാത്രി 10.30ന്
Sports
1 min read
4.7k

നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ പോർച്ചുഗൽ; അട്ടിമറി സ്വപ്നവുമായി ഉസ്ബെക്കിസ്ഥാൻ; മത്സരം ഇന്ന് രാത്രി 10.30ന്

ജൂൺ 23, 2026
0

ആദ്യ മത്സരത്തിൽ ഡിആർ കോംഗോയോട് സമനില വഴങ്ങിയ പോർച്ചുഗലിന് ഇന്ന് ജയം അനിവാര്യമാണ്. മറ്റൊരു പോയിന്റ് നഷ്ടമായാൽ നോക്കൗട്ട് സാധ്യതകൾ സമ്മർദ്ദത്തിലാകും. അതേസമയം ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഉസ്ബെക്കിസ്ഥാൻ ആദ്യ മത്സരത്തിൽ കൊളംബിയയോട് 3-1ന് പരാജയപ്പെട്ടിരുന്നു. അതിനാൽ അവർക്കും ഈ മത്സരം നിർണായകമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമോ എന്നതും ശ്രദ്ധേയമായ ചർച്ചാവിഷയമാണ്. എന്നാൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് ടീമിന് മേൽ യാതൊരു സമ്മർദ്ദവുമില്ലെന്നും നിർണായക വിജയം നേടാനുള്ള ആത്മവിശ്വാസമുണ്ടെന്നും

Continue Reading
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; ‘തായ് മാമൻ’ പദ്ധതിയുമായി വിജയ് സർക്കാർ
India
1 min read
4.5k

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; ‘തായ് മാമൻ’ പദ്ധതിയുമായി വിജയ് സർക്കാർ

ജൂൺ 23, 2026
0

തമിഴ്നാട്ടിൽ നവജാത ശിശുക്കൾക്കായി പുതിയ ക്ഷേമപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. ‘തായ് മാമൻ ഗോൾഡ് റിങ് സ്കീം’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനമായി നൽകും. പദ്ധതി നടപ്പാക്കുന്നതിനായി പ്രതിവർഷം 755.83 കോടി രൂപ ചെലവഴിക്കാനാണ് സർക്കാർ തീരുമാനം. ടെൻഡർ നടപടികൾ അടിയന്തരമായി ആരംഭിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 2026 ജൂൺ 22 മുതൽ സർക്കാർ

Continue Reading
നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ നിയമനം; ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജോലി
Kerala
0 min read
4.7k

നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ നിയമനം; ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജോലി

ജൂൺ 23, 2026
0

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി അനുവദിച്ച് ഉത്തരവിറങ്ങി. സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിയമനം ലഭിച്ചത്. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് റവന്യൂ വകുപ്പാണ് പുറത്തിറക്കിയത്. വൈകിട്ടോടെയാണ് സർക്കാർ ഉത്തരവ് പുറത്ത് വന്നത്. നിയമനത്തിൻ്റെ തുടർനടപടികൾ സ്വീകരിക്കാനുള്ള ചുമതല ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കാണ് നൽകിയിരിക്കുന്നത്. നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്ന് കുടുംബം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് സർക്കാർ സമാശ്വാസ തൊഴിൽദാന

Continue Reading
മു​ഹ​റം പൊ​തു​അ​വ​ധി​യി​ൽ മാ​റ്റം വ​രു​ത്തി കേരള സ​ർ​ക്കാ​ർ; വ്യാ​ഴാ​ഴ്ച പ്ര​വൃ​ത്തി​ദി​നം, അ​വ​ധി വെ​ള്ളി​യാ​ഴ്ച
Kerala
0 min read
4.0k

മു​ഹ​റം പൊ​തു​അ​വ​ധി​യി​ൽ മാ​റ്റം വ​രു​ത്തി കേരള സ​ർ​ക്കാ​ർ; വ്യാ​ഴാ​ഴ്ച പ്ര​വൃ​ത്തി​ദി​നം, അ​വ​ധി വെ​ള്ളി​യാ​ഴ്ച

ജൂൺ 23, 2026
0

മുഹറം പ്രമാണിച്ചുള്ള പൊതുഅവധി തീയതിയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. കലണ്ടർ പ്രകാരം വ്യാഴാഴ്ചയായി നിശ്ചയിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ മുഹറം ആചരണം വെള്ളിയാഴ്ചയിലായതിനാലാണ് അവധി ദിനം പുനർനിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ വ്യാഴാഴ്ച സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാധാരണ പ്രവൃത്തി ദിനമായിരിക്കും. പുതുക്കിയ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതുഅവധി ബാധകമായിരിക്കും. മുഹറം ആചരണത്തിൻ്റെ യഥാർത്ഥ തീയതി

Continue Reading
കേരളസമാജം ദൂരവാണിനഗർ ഭാരവാഹികൾ
Association News
1 min read
4.2k

കേരളസമാജം ദൂരവാണിനഗർ ഭാരവാഹികൾ

ജൂൺ 23, 2026
0

കേരളസമാജം ദൂരവാണി നഗറിൻ്റെ 69ആം വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത 2026-27 വർഷത്തേക്കുള്ള പ്രവർത്തകസമിതി ചുമതല ഏറ്റെടുത്തു. മുരളീധരൻ നായർ (പ്രസിഡണ്ട്), എം പി വിജയൻ (വൈസ് പ്രസിഡണ്ട്), ഡെന്നിസ് പോൾ (ജനറൽ സെക്രട്ടറി), എം കെ ചന്ദ്രൻ (ട്രഷറർ), ചന്ദ്രശേഖരൻ നായർ (എഡ്യൂക്കേഷണൽ സെക്രട്ടറി), ബീനോ ശിവദാസ്, ജോണി പി സി (ജോയന്റ് സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ. രാധാകൃഷ്ണൻ ഉണ്ണിത്താൻ ബി, ഏ യു രാജു, സുഖിലാൽ ജെ, എസ്

Continue Reading
ബാംഗ്ലൂർ മലയാളി ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
5.4k

ബാംഗ്ലൂർ മലയാളി ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജൂൺ 23, 2026
0

ബാംഗ്ലൂർ മലയാളി ഫോറത്തിൻ്റെ വാർഷിക പൊതുയോഗത്തിൽവച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോജോ പി.ജെ. (പ്രസിഡണ്ട്)ടോണി (വൈസ് പ്രസിഡണ്ട്)ഷിബു ശിവദാസ് (സെക്രട്ടറി)ഡോ.ബീന പ്രവീൺ (ജോയിൻറ് സെക്രട്ടറി)സജീവ് ഇ.ജെ (ട്രഷറർ)ചാർലി മാത്യു (ജോയിൻറ് ട്രഷറർ) അഡ്വ.മെന്റോ ഐസക്, മധു കലമാനൂർ, അരുൺ ജോർജ്, ഹെറോൾഡ് മാത്യു, രവിചന്ദ്രൻ, ഷാജി ആർ.പിള്ള, പ്രിജി, ഗോപാലകൃഷ്ണൻ, ഷാജി ദേവസി, ഓമന ജേക്കബ്, സന്തോഷ് കുമാർ, അനിൽ ധർമ്മപതി, ജോസഫ് മാത്യു, ദിനേശൻ, അഡ്വ.ഹനീഷ് കൃഷ്ണൻ (മാനേജ്മെന്റ്

Continue Reading