കോ​ൺ​ഗ്ര​സ് അം​ഗ​ത്തി​നും തി​രി​ച്ച​ടി; ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നാ​മ​ത്തി​ലു​ള്ള സ​ത്യ​പ്ര​തി​ജ്ഞ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
Kerala
0 min read
3.9k

കോ​ൺ​ഗ്ര​സ് അം​ഗ​ത്തി​നും തി​രി​ച്ച​ടി; ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നാ​മ​ത്തി​ലു​ള്ള സ​ത്യ​പ്ര​തി​ജ്ഞ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

ജൂൺ 24, 2026
0

ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയ പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗത്തിൻ്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി അസാധുവാക്കി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗം സുനിൽ ചുവട്ടുപാടത്തിൻ്റെ സത്യപ്രതിജ്ഞയാണ് കോടതി റദ്ദാക്കിയത്. നാലാഴ്ചയ്ക്കകം നിയമാനുസൃതമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ വിവിധ ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ അസാധുവാക്കിയതിന് പിന്നാലെയാണ് സമാന വിഷയത്തിൽ കോടതി മറ്റൊരു നിർണായക വിധി പുറപ്പെടുവിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം “ദൈവത്തിൻ്റെ

Continue Reading
സത്യപ്രതിജ്ഞ റദ്ദാക്കിയത് തിരിച്ചടിയല്ല; പ്രതികരണവുമായി വി.വി. രാജേഷ്
Kerala
0 min read
5.3k

സത്യപ്രതിജ്ഞ റദ്ദാക്കിയത് തിരിച്ചടിയല്ല; പ്രതികരണവുമായി വി.വി. രാജേഷ്

ജൂൺ 24, 2026
0

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് മേയർ വി.വി. രാജേഷ്. കോടതി നിർദേശങ്ങൾ പൂർണമായി അംഗീകരിക്കുമെന്നും പുതിയ സത്യപ്രതിജ്ഞ നടത്താൻ കൗൺസിലർമാർ സജ്ജരാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. ഇതിനെ തുടർന്നുണ്ടായ പ്രതികരണത്തിലാണ് മേയർ നിലപാട് വ്യക്തമാക്കിയത്. കോടതി നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി വന്നതെന്നും അതിനെ മാനിക്കുമെന്നും വി.വി.

Continue Reading
‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം’: ‘അമ്മ’യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി
Kerala
1 min read
4.5k

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം’: ‘അമ്മ’യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി

ജൂൺ 24, 2026
0

താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ച് നടൻ മമ്മൂട്ടി. സംഘടനയ്ക്കുള്ളിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകുമെന്നും അതിനായി അൽപം കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. നിലവിലെ വിവാദങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾക്ക് അദ്ദേഹം തയ്യാറായില്ല. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു. ‘അമ്മ’യിലെ ആഭ്യന്തര വിഷയങ്ങൾ ചർച്ചയാകുന്നതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്. സംഘടനയ്ക്കുള്ളിൽ ഉയർന്നിരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന

Continue Reading
തുടർച്ചയായ രണ്ടാം ജയവുമായി കൊളംബിയ നോക്കൗട്ട് റൗണ്ടിൽ
Sports
1 min read
4.0k

തുടർച്ചയായ രണ്ടാം ജയവുമായി കൊളംബിയ നോക്കൗട്ട് റൗണ്ടിൽ

ജൂൺ 24, 2026
0

ഗ്രൂപ്പ് കെ മത്സരത്തിൽ ഡിആർ കോംഗോയെ കീഴടക്കി കൊളംബിയ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. മെക്സിക്കോയിലെ ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കൊളംബിയ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വ്യക്തമായ മേൽക്കൈ പുലർത്തി. എന്നാൽ ഡിആർ കോംഗോയുടെ പ്രതിരോധവും ഗോൾകീപ്പർ ലയണൽ എംപാസിയുടെ മികച്ച പ്രകടനവും കാരണം ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയിലാണ്

Continue Reading
ലഹരിക്കടത്തിനെതിരെ സംയുക്ത നീക്കം; ഡി കെ ശിവകുമാറിന് കത്തയച്ച് കേരള മുഖ്യമന്ത്രി വി ഡി സതീശൻ
Kerala
1 min read
4.9k

ലഹരിക്കടത്തിനെതിരെ സംയുക്ത നീക്കം; ഡി കെ ശിവകുമാറിന് കത്തയച്ച് കേരള മുഖ്യമന്ത്രി വി ഡി സതീശൻ

ജൂൺ 24, 2026
0

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിനും ലഹരിക്കടത്ത് ശൃംഖലകളെ ശക്തമായി നേരിടുന്നതിനുമായി നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ കൂടുതല്‍ വ്യാപിപ്പിക്കാന്‍ കേരളം അയല്‍ സംസ്ഥാനങ്ങളുടെ സഹകരണം തേടി. ഇതിൻ്റെ ഭാഗമായി കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചു. ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിച്ച് അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്ന് മാഫിയകള്‍ സംസ്ഥാന അതിര്‍ത്തികള്‍ കടന്ന്

Continue Reading
തൃണമൂൽ കോൺഗ്രസിൽ പിളർപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഇരുപക്ഷവും
India
0 min read
4.1k

തൃണമൂൽ കോൺഗ്രസിൽ പിളർപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഇരുപക്ഷവും

ജൂൺ 24, 2026
0

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമായി. പാർട്ടി അധ്യക്ഷ മ​മ​ത ബാ​ന​ർ​ജി​യുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും വിമതപക്ഷവും പുതിയ ഭാരവാഹികളുടെയും ദേശീയ വർക്കിങ് കമ്മിറ്റി അംഗങ്ങളുടെയും പ്രത്യേക പട്ടികകൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചതോടെയാണ് പ്രതിസന്ധി പുതിയ ഘട്ടത്തിലെത്തിയത്. ഔദ്യോഗിക വിഭാഗം സമർപ്പിച്ച പട്ടികയിൽ മമത ബാനർജി തന്നെ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിൻ്റെ അധ്യക്ഷയായി തുടരുന്നു. സുബ്രത ബക്ഷി ഉപാധ്യക്ഷനായും അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറിയായും തുടരുന്നുവെന്നാണ് പട്ടിക

Continue Reading
പീഡനക്കൊലക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; കാലിൽ വെടിവച്ച് കീഴടക്കി പൊലീസ്
India
0 min read
5.4k

പീഡനക്കൊലക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; കാലിൽ വെടിവച്ച് കീഴടക്കി പൊലീസ്

ജൂൺ 24, 2026
0

10 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതി തെളിവെടുപ്പിനിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് കാലിൽ വെടിവച്ചുവീഴ്ത്തിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി നടത്തിയ തെളിവെടുപ്പിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ്റെ തോക്ക് തട്ടിപ്പറിച്ചാണ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത്. പിന്നാലെ സ്വയരക്ഷാർത്ഥം പ്രതിയുടെ മുട്ടിനുതാഴെ പൊലീസ് വെടിയുതിർത്തെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് തെരുവിൽ കിടന്നുറങ്ങിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന കേസിൽ 25കാരനായ ഓൺലൈൻ ടാക്‌സി ഡ്രൈവർ അറസ്റ്റിലായത്. ഡൽഹിയിലെ മെഹ്റോളിയിലുള്ള വനപ്രദേശത്തുനിന്നാണ് കുട്ടിയുടെ

Continue Reading
ബുഡിമിർ വലകുലുക്കി; ഗ്രൂപ്പ് എല്ലിൽ ക്രൊയേഷ്യയ്ക്ക് നിർണായക ജയം
Sports
1 min read
5.1k

ബുഡിമിർ വലകുലുക്കി; ഗ്രൂപ്പ് എല്ലിൽ ക്രൊയേഷ്യയ്ക്ക് നിർണായക ജയം

ജൂൺ 24, 2026
0

ഗ്രൂപ്പ് എല്ലിലെ നിർണായക മത്സരത്തിൽ പനാമയെ കീഴടക്കി ക്രൊയേഷ്യ വിജയവഴിയിലേക്ക് തിരിച്ചെത്തി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും നിർണായക നിമിഷത്തിൽ അവസരം മുതലാക്കിയത് ക്രൊയേഷ്യയായിരുന്നു. രണ്ടാം പകുതിയിലെ 54-ാം മിനിറ്റിൽ ആന്റെ ബുഡിമിർ നേടിയ ഗോളാണ് മത്സരത്തിൻ്റെ വിധി നിർണയിച്ചത്. ഗോളിനായി ഇരുടീമുകളും നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പ്രതിരോധനിരകൾ ഉറച്ചുനിന്നതോടെ കൂടുതൽ ഗോളുകൾ പിറന്നില്ല. ബുഡിമിറിൻ്റെ ഏകഗോൾ

Continue Reading
മന്ത്രി സ്ഥാനങ്ങൾക്ക് നിരവധി ശുപാർശകൾ; അന്തിമ തീരുമാനം ഹൈക്കമാൻഡിൻ്റെത്: മുഖ്യമന്ത്രി ഡി കെ ശിവകുമാർ
Karnataka
0 min read
4.4k

മന്ത്രി സ്ഥാനങ്ങൾക്ക് നിരവധി ശുപാർശകൾ; അന്തിമ തീരുമാനം ഹൈക്കമാൻഡിൻ്റെത്: മുഖ്യമന്ത്രി ഡി കെ ശിവകുമാർ

ജൂൺ 24, 2026
0

മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ അധികാരപരിധിയിലാണെന്നും അവർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ് തൻ്റെ ഉത്തരവാദിത്തമെന്നും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കി. വടക്കൻ കർണാടകയിലെ വിവിധ ദർഗകളുടെ പ്രതിനിധികളുമായി നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എം.എൽ.സി സലിം അഹമ്മദിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടപ്പോൾ, ആ അഭ്യർഥന ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ 34 അംഗങ്ങളാണ് കർണാടക

Continue Reading
‘ചിത്രഭാരതി’ കലാക്യാംപിന് ബെംഗളൂരുവിൽ തുടക്കമായി; ക്യാംപ് 26ന് സമാപിക്കും
Karnataka
0 min read
4.6k

‘ചിത്രഭാരതി’ കലാക്യാംപിന് ബെംഗളൂരുവിൽ തുടക്കമായി; ക്യാംപ് 26ന് സമാപിക്കും

ജൂൺ 24, 2026
0

കേരളീയ ചുമർചിത്രങ്ങളുടെ സമ്പന്നമായ പാരമ്പര്യം ഉൾപ്പെടെ രാജ്യത്തെ വിവിധ ചിത്രകലാശൈലികളുടെ സംഗമമായി ‘ചിത്രഭാരതി’ കലാക്യാംപിന് ബെംഗളൂരുവിൽ തുടക്കമായി. ഭാരതീയ വിദ്യാഭവൻ ബെംഗളൂരു മേഖലാ കേന്ദ്രത്തിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ ക്യാംപിൽ 13 സംസ്ഥാനങ്ങളിൽ നിന്നായി 50 കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്.ഡോ. ജനാർദനൻ റാവുവാണ് ക്യാംപിൻ്റെ ക്യുറേറ്റർ. റേസ് കോഴ്സ് റോഡിലുള്ള ഭാരതീയ വിദ്യാഭവൻ മേഖലാ കേന്ദ്രത്തിൽ നടക്കുന്ന കലാക്യാംപ് ജൂൺ 26ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 11

Continue Reading