ഗ്രൂപ്പ് കെ മത്സരത്തിൽ ഡിആർ കോംഗോയെ കീഴടക്കി കൊളംബിയ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. മെക്സിക്കോയിലെ ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം.

മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കൊളംബിയ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വ്യക്തമായ മേൽക്കൈ പുലർത്തി. എന്നാൽ ഡിആർ കോംഗോയുടെ പ്രതിരോധവും ഗോൾകീപ്പർ ലയണൽ എംപാസിയുടെ മികച്ച പ്രകടനവും കാരണം ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല.

രണ്ടാം പകുതിയിലാണ് മത്സരത്തിൻ്റെ ഗതി നിർണയിച്ച ഗോൾ വന്നത്. പ്രതിരോധ താരം ഡാനിയേൽ മുനോസ് നേടിയ ഗോളാണ് കൊളംബിയയ്ക്ക് വിലപ്പെട്ട വിജയം സമ്മാനിച്ചത്. നിരവധി തവണ കൊളംബിയൻ താരങ്ങൾ ഗോൾമുഖത്ത് ഭീഷണി ഉയർത്തിയെങ്കിലും എംപാസിയുടെ തകർപ്പൻ സേവുകൾ ഡിആർ കോംഗോയെ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചു.

ഈ വിജയത്തോടെ ടൂർണമെന്റിൽ കൊളംബിയ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1ന് പരാജയപ്പെടുത്തിയ കൊളംബിയ, ആറു പോയിന്റുമായി നോക്കൗട്ട് ഘട്ടത്തിലേക്കുള്ള യോഗ്യതയും ഉറപ്പിച്ചു.

Related Posts