ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകൻ ഹരീഷ് കുമാറിന് ജാമ്യം
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണത്തിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചു. കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല. ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നതിലൂടെ അന്വേഷണത്തെ ബാധിക്കില്ലെന്നും കേസിൽ ഇയാളുടെ തുടർ കസ്റ്റഡി അനിവാര്യമല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ.ജി.ഗീനാകുമാരി,
വിദ്യാരണ്യപുര കൈരളി സമാജം വാർഷിക പൊതുയോഗം ജൂൺ 28ന്
വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) വാർഷിക പൊതുയോഗം ജൂൺ 28 ഞായറാഴ്‌ച വിദ്യാരണ്യപുരയിലുള്ള സമാജം ഓഫീസിൽവച്ച് നടക്കും. രാവിലെ 10മണിക്ക് ചേരുന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 99863 46734
ചിറമൂലയിലെ ഭീതി അവസാനിച്ചു; വളർത്തുമൃഗങ്ങളെ വേട്ടയാടിയ കടുവ കൂട്ടിലായി
മുത്തങ്ങ ചിറമൂല മേഖലയിൽ കഴിഞ്ഞ രണ്ട് മാസമായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്ന പെൺകടുവയെ വനംവകുപ്പ് പിടികൂടി. ഉന്നതിക്ക് സമീപമുള്ള മാങ്ങാമൂല വയലിൽ സ്ഥാപിച്ച കൂടിലാണ് 12 വയസുള്ള കടുവ കുടുങ്ങിയത്. രാവിലെ 11.45ഓടെയാണ് കടുവ കൂട്ടിലായത്. പരിശോധനയിൽ കടുവയുടെ പിൻകാലിന് പരിക്കുള്ളതും മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടതുമാണെന്ന് കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്കും ആരോഗ്യ പരിശോധനയ്ക്കുമായി കടുവയെ കുപ്പാടിയിലെ അനിമൽ ഹോസ്പീസ് സെന്ററിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ചിറമൂല, കോളൂർ, ഉന്നതി മേഖലകളിലായി
മുഖ്യമന്ത്രി വി.ഡി.സതീശൻ നാളെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറും
മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യാഴാഴ്ച ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറുമണിക്കാണ് ഗൃഹപ്രവേശ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനെ തുടർന്ന് ഇതുവരെ താമസം മാറാതിരുന്ന മുഖ്യമന്ത്രി, ഇപ്പോഴാണ് ക്ലിഫ് ഹൗസിലേക്ക് പ്രവേശിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നെങ്കിലും, നവീകരണ പ്രവർത്തനങ്ങൾ വൈകിയതിനെ തുടർന്ന് വി.ഡി.സതീശൻ അവിടെ താമസം ആരംഭിച്ചിരുന്നില്ല. അതിനിടെ പ്രതിപക്ഷ നേതാവായിരിക്കെ താമസിച്ചിരുന്ന കന്റോൺമെന്റ് ഹൗസിലാണ് അദ്ദേഹം തുടർന്നും
വീര്യം കുറഞ്ഞ മദ്യത്തിൽ അന്തിമ തീരുമാനം യുഡിഎഫിൻ്റെത്: മുഖ്യമന്ത്രി
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പന സംബന്ധിച്ച വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വം ചർച്ച ചെയ്ത് എടുക്കുമെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു. സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത് നികുതി ഘടന മാത്രമാണെന്നും മദ്യവിൽപ്പന നടപ്പാക്കണോ എന്ന കാര്യത്തിൽ യുഡിഎഫിൻ്റെ രാഷ്ട്രീയ തീരുമാനമാണ് നിർണായകമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് അനുമതി നൽകിയാൽ നികുതി ഘടന പ്രാബല്യത്തിൽ വരും.
കെ എൻ എസ് എസ് അരിക്കരെ കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
കെ എൻ എസ് എസ് അരിക്കരെ കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികൾ മോഹനൻ പിള്ളൈ (പ്രസിഡണ്ട്)സുനിൽ നമ്പ്യാർ (വൈസ് പ്രസിഡണ്ട്)സുരേഷ് ബാബു എസ് (സെക്രട്ടറി)മധു എ (ജോയിൻറ് സെക്രട്ടറി)മനോജ് കുമാർ കെ പി (ട്രഷറർ)മോഹൻ കുമാർ (ജോയിൻറ് ട്രഷറർ)ശ്യാം കുമാർ, സുരേഷ് (ബോർഡ് മെമ്പർമാർ)മണികണ്ഠൻ, അയ്യപ്പൻ നായർ, ദിനേശ് കുമാർ എം കെ, സജീവ് കുമാർ ജി, സത്യപ്രകാശ് പി വി, ഷാനിൽ കുമാർ, ഉണ്ണികൃഷ്ണൻ പിള്ളൈ, വേണുഗോപാൽ
അരുണാചലിൽ പ്രളയക്കെടുതി രൂക്ഷം; മൂന്ന് പേരെ കാണാതായി
അരുണാചൽ പ്രദേശിൽ തുടരുന്ന കനത്ത മഴ വ്യാപക പ്രളയത്തിനും മണ്ണിടിച്ചിലിനും വഴിവെച്ചു. ലോവർ സുബൻസിരി, കെയ് പന്യോർ ജില്ലകളിലാണ് പ്രകൃതിക്ഷോഭം ഏറ്റവും കൂടുതൽ നാശം വിതച്ചത്. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതോടെ ജനജീവിതം സ്തംഭിച്ചു. കെയ് പന്യോർ ജില്ലയിലെ യസാലിക്ക് സമീപമുള്ള നീപ്‌കോ പ്രോജക്ട് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ രക്ഷാസംഘങ്ങൾ തുടരുകയാണ്. സംരക്ഷണഭിത്തി തകർന്നതിനെ തുടർന്നാണ് വെള്ളം അതിവേഗം കോളനിയിലേക്ക് ഒഴുകിയെത്തിയത്. നിരവധി
‘വീര്യം കുറഞ്ഞതായാലും മദ്യം വിപത്ത് തന്നെ’; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ
സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മദ്യം വീര്യം കുറഞ്ഞതായാലും കൂടിയതായാലും അത് സമൂഹത്തിന് ദോഷകരമാണെന്നും മദ്യവർജനം തന്നെയാണ് യുഡിഎഫിൻ്റെ പ്രഖ്യാപിത നയമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിൽ ഉൾപ്പെട്ട നികുതിയിളവ് സംബന്ധിച്ച പരാമർശത്തെ അമിത പ്രാധാന്യത്തോടെ കാണേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഈ വിഷയം
കുന്ദലഹള്ളി കേരളസമാജം ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു
മലയാള സാഹിത്യനഭസ്സിൽ നിന്ന് അകാലത്തിൽ പൊഴിഞ്ഞു പോയ ചെറുകഥാകൃത്ത് കുമാരി ഇ.പിസുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാള ചെറുകഥാരചനാ മത്സരത്തിലേക്കായി ജൂലൈ 15വരെ കഥകൾ ക്ഷണിക്കുന്നു. മത്സരാർത്ഥികൾ ബാംഗ്ളൂരിൽ താമസിക്കുന്നവരായിരിക്കണം. സ്വന്തം സൃഷ്ടികൾ മാത്രമായിരിക്കണം മത്സരത്തിന് സമർപ്പിക്കേണ്ടത്. ഇതിനുമുൻപ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതോ ഏതെങ്കിലും മത്സരത്തിന് സമർപ്പിച്ചതോ ആയിരിക്കരുത്. എട്ട് പേജിൽ കവിയാത്ത മലയാളത്തിലുള്ള രചനകൾ താഴെ പറയുന്ന മേൽവിലാസത്തിലോ ഇമെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്. ഒന്നാം സ്ഥാനം നേടുന്ന കഥയ്ക്ക്
എഥനോൾ കലർത്തിയ ഇന്ധനം സുരക്ഷിതം; വാഹന ഇൻഷുറൻസിനെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ
എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കുന്നത് വാഹന ഇൻഷുറൻസിനെ ബാധിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. ഇ20 പെട്രോൾ ഉൾപ്പെടെയുള്ള എഥനോൾ മിശ്രിത ഇന്ധനങ്ങൾ സുരക്ഷിതമാണെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. എഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ചതിൻ്റെ പേരിൽ ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടുമെന്ന പ്രചാരണം ബന്ധപ്പെട്ട ഏജൻസികളുമായി പരിശോധിച്ചപ്പോൾ തെറ്റാണെന്ന് വ്യക്തമായതായി മന്ത്രാലയം അറിയിച്ചു. ലോകത്തിൻ്റെ പല രാജ്യങ്ങളിലും വർഷങ്ങളായി എഥനോൾ മിശ്രിത ഇന്ധനങ്ങൾ