മലയാള സാഹിത്യനഭസ്സിൽ നിന്ന് അകാലത്തിൽ പൊഴിഞ്ഞു പോയ ചെറുകഥാകൃത്ത് കുമാരി ഇ.പിസുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാള ചെറുകഥാരചനാ മത്സരത്തിലേക്കായി ജൂലൈ 15വരെ കഥകൾ ക്ഷണിക്കുന്നു. മത്സരാർത്ഥികൾ ബാംഗ്ളൂരിൽ താമസിക്കുന്നവരായിരിക്കണം. സ്വന്തം സൃഷ്ടികൾ മാത്രമായിരിക്കണം മത്സരത്തിന് സമർപ്പിക്കേണ്ടത്. ഇതിനുമുൻപ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതോ ഏതെങ്കിലും മത്സരത്തിന് സമർപ്പിച്ചതോ ആയിരിക്കരുത്. എട്ട് പേജിൽ കവിയാത്ത മലയാളത്തിലുള്ള രചനകൾ താഴെ പറയുന്ന മേൽവിലാസത്തിലോ ഇമെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്.
ഒന്നാം സ്ഥാനം നേടുന്ന കഥയ്ക്ക് പതിനായിരം രൂപയും രണ്ടാം സ്ഥാനത്തിന് അയ്യായിരം രൂപയും മൂന്നാം സ്ഥാനത്തിന് മൂവായിരം രൂപയും സമ്മാനമായി ലഭിക്കും.. വിജയികൾക്കുള്ള സമ്മാനം കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഓണാഘോഷപരിപാടിയിൽ വെച്ച് നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9845751628
മേൽവിലാസം:
Kundalahalli Kerala Samajam, Survey No: 21/2, BEML Layout, Near Venkateshwara temple, Thubrahalli, Bengaluru – 560 066
ഇമെയിൽ വിലാസം:
ajithkodoth@gmail.com