ബെംഗളൂരുവിലെ 654 റോഡുകൾക്ക് നവീകരണം; 2000 കോടി രൂപ അനുവദിച്ച് സർക്കാർ
ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ പ്രോത്സാഹനമായി 654 റോഡുകളുടെ നവീകരണത്തിനും വികസനത്തിനുമായി 2000 കോടി രൂപ അനുവദിച്ച് നഗരവികസന വകുപ്പ്. നഗരത്തിലെ 28 നിയമസഭാ മണ്ഡലങ്ങളിലായി റോഡുകൾ, നടപ്പാതകൾ, ഓടകൾ എന്നിവയുടെ നവീകരണത്തിനാണ് തുക വിനിയോഗിക്കുക. സർക്കാരിൻ്റെ ക്ഷേമപദ്ധതികൾക്കായി കൂടുതൽ ധനം മാറ്റിവെക്കുന്നതു മൂലം വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതായി ഭരണകക്ഷി എംഎൽഎമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെതുടർന്നാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അധികാരമേറ്റതിന് പിന്നാലെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയിലെ
മന്ത്രിസഭാ വികസനം നീളും; മന്ത്രിപദത്തിനായി കടുത്ത മത്സരമെന്ന് സൂചന
മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കോൺഗ്രസ് നേതാക്കൾ വ്യാപകമായി രംഗത്തെത്തിയതോടെ ശിവകുമാർ സർക്കാരിൻ്റെ രണ്ടാംഘട്ട മന്ത്രിസഭാ വികസനം വീണ്ടും വൈകാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ. നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മന്ത്രിസഭ വികസനം നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം 13 മന്ത്രിമാർ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. 34 അംഗ മന്ത്രിസഭയിൽ ഇനി 20 സ്ഥാനങ്ങൾ കൂടി നികത്താനുണ്ട്. ജാതി, പ്രാദേശിക, സമുദായ സമവാക്യങ്ങൾ പരിഗണിച്ചായിരിക്കും പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കുക.
വെനസ്വേലയെയും ജപ്പാനെയും നടുക്കി ശക്തമായ ഭൂചലനങ്ങൾ; വെനസ്വേലയിൽ വൻ നാശനഷ്ടം
ഏതാനും മണിക്കൂറുകളുടെ ഇടവേളയിൽ വെനസ്വേലയിലും ജപ്പാനിലും ശക്തമായ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. വെനസ്വേലയിൽ തുടർച്ചയായി ഉണ്ടായ രണ്ട് വലിയ ഭൂചലനങ്ങൾ വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കിയപ്പോൾ, ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആശങ്കയുണ്ടാക്കിയെങ്കിലും വലിയ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിലും സമീപ പ്രദേശങ്ങളിലുമായി നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ജനങ്ങൾ ഭീതിയോടെ തെരുവുകളിലേക്ക് ഇറങ്ങി. രാജ്യത്ത് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ആദ്യം ഉണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ
എയർ ഇന്ത്യ വിമാനം പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച സംഭവം; ആഭ്യന്തര അന്വേഷണം ആരംഭിച്ചു
ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം ലാൻഡിംഗിനിടെയുണ്ടായ അടിയന്തര സാഹചര്യത്തെ തുടർന്ന് പാകിസ്താൻ്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി എയർലൈൻ സ്ഥിരീകരിച്ചു. ജൂൺ 22ന് നടന്ന സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനു (DGCA) റിപ്പോർട്ട് നൽകിയതായും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. AI479 വിമാനമാണ് അമൃത്സറിലേക്കുള്ള യാത്രയ്ക്കിടെ അട്ടാരി അതിർത്തിക്ക് സമീപം അന്താരാഷ്ട്ര അതിർത്തി മറികടന്ന് പാകിസ്താൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. എന്നാൽ രണ്ട് മിനിറ്റിൽ
നമ്മ മെട്രോ മൂന്നാംഘട്ടം: 3,699 മരങ്ങൾ മുറിക്കാൻ അനുമതി തേടി ബിഎംആർസി
ബെംഗളൂരുവിലെ നമ്മ മെട്രോ മൂന്നാംഘട്ട പദ്ധതിയുടെ ഭാഗമായി 3,699 മരങ്ങൾ മുറിച്ചുമാറ്റാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസി) ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയോട് അനുമതി അഭ്യർഥിച്ചു. ഹൊസഹള്ളി–കഡംബഗരെ ഓറഞ്ച് ലൈൻ നിർമാണത്തിനായാണ് മരങ്ങൾ നീക്കം ചെയ്യുന്നത്. ഹൊസഹള്ളി, കെഎച്ച്ബി കോളനി, കാമാക്ഷിപാളയ, സുമനഹള്ളി ക്രോസ്, സുങ്കതഘട്ടെ, ഹാരോഹള്ളി, ബൈദരഹള്ളി, കാമത്ത് ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുന്നത്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്. മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും
കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ
ബെംഗളൂരുവിലെ കെആർ പുരം സീഗേഹള്ളിയിൽ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ മൂത്തമകൾ ശ്വേത (26) അറസ്റ്റിലായി. പുതുച്ചേരിയിൽ നിന്നാണ് ശ്വേതയെ പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ സുഹൃത്ത് കെന്നത്ത് (26) നിലവിൽ ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രി ശ്വേതയുടെ പിതാവ് സോമസുന്ദർ (52), മാതാവ് മുത്തുലക്ഷ്മി (48), ഇളയ സഹോദരി സുപ്രിയ (19) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്വേതയിലേക്ക് പൊലീസ്
വിനീഷ്യസ് തിളങ്ങി, ബ്രസീൽ പ്രീക്വാർട്ടറിൽ; സ്വിറ്റ്സർലൻഡും നോക്കൗട്ട് റൗണ്ടിൽ
ലോകകപ്പിൽ ബ്രസീലിൻ്റെ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ തുടർച്ചയായ രണ്ടാം ജയവും നോക്കൗട്ട് യോഗ്യതയും സ്വന്തമാക്കി. വിനീഷ്യസ് ജൂനിയറിൻ്റെ ഇരട്ടഗോൾ മികവിലാണ് ബ്രസീൽ ആധികാരിക വിജയം നേടിയത്. മറ്റൊരു ഗോൾ മാത്യുസ് കുന്യയുടെ വകയായിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ബ്രസീൽ ഗ്രൂപ്പിൽ മുന്നിലെത്തി. മത്സരത്തിൻ്റെ ഏഴാം മിനിറ്റിൽ തന്നെ സ്കോട്ടിഷ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വിനീഷ്യസ് ഗോൾവേട്ടയ്ക്ക്
പെരുമ്പാവൂരിൽ 17 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ
എറണാകുളം പെരുമ്പാവൂർ മാറമ്പിള്ളിയിൽ വൻ ലഹരിവേട്ട. ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയ്ക്കിടെ പ്രതിയുടെ സ്കൂട്ടറിൽ നിന്ന് ഒരു കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. തുടർന്ന് ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ കൂടി പിടിച്ചെടുത്തു. സംഭവത്തിന് ഒരാഴ്ച മുൻപാണ് ആയുഷ് ഫ്ലാറ്റിൽ താമസം
സമന്വയ അബ്ബിഗരെ ഭാരവാഹികളെ തിരഞ്ഞെടുത്തു
സമന്വയ എഡ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, അബ്ബിഗെരെ സ്ഥാനീയ സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. സ്ഥാനീയ സമിതി പ്രസിഡണ്ട് പ്രമോദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുരേഷ് കുമാർ.പി വാർഷികറിപ്പോർട്ടും, വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളായി ഡോ.അനിൽ കുമാർ, പി കെ ഉണ്ണികൃഷ്ണൻ (രക്ഷാധികാരികൾ)പ്രമോദ് (പ്രസിഡണ്ട്)പി മാധവൻ (വൈസ് പ്രസിഡണ്ട്)സുരേഷ് കുമാർ പി (സെക്രട്ടറി)സജീവ് (ജോയിൻ്റ് സെക്രട്ടറി)ശ്രീനാഥ് (ട്രഷറർ)ഷൈൻ ( ജോയിൻ്റ് ട്രഷറർ)പ്രകാശ് നമ്പ്യാർ
അൾസൂർ ഗുരു മന്ദിരത്തിൻ്റെ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു
ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരു മന്ദിരത്തിൻ്റെ 34മത് പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു. സുവർണ്ണ ജൂബിലി വർഷത്തിൽ നടന്ന പ്രതിഷ്ഠാ വാർഷികം ഭക്തജന ബാഹുല്യത്താൽ ഭക്തിനിർഭരമായിരുന്നു. പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ച് പറനിറയ്ക്കൽ, ബ്രഹ്മകലശ പൂജ, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുപുഷ്പാഞ്ജലി മുതലായ പൂജകൾ നടന്നു. ശ്രീനാരായണസമിതി പൂജാരിമാരായ വിപിൻ ശാന്തി, അധീഷ് ശാന്തി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. പ്രശസ്ത ആത്മീയ പ്രഭാഷകരായ കൃഷ്ണകുമാർ കടമ്പൂർ, മോഹൻ നാരായണമേനോൻ എന്നിവർ പ്രഭാഷണം നടത്തി. ശ്രീനാരായണ