ബെംഗളൂരുവിലെ കെആർ പുരം സീഗേഹള്ളിയിൽ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ മൂത്തമകൾ ശ്വേത (26) അറസ്റ്റിലായി. പുതുച്ചേരിയിൽ നിന്നാണ് ശ്വേതയെ പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ സുഹൃത്ത് കെന്നത്ത് (26) നിലവിൽ ഒളിവിലാണ്.

കഴിഞ്ഞ ദിവസം രാത്രി ശ്വേതയുടെ പിതാവ് സോമസുന്ദർ (52), മാതാവ് മുത്തുലക്ഷ്മി (48), ഇളയ സഹോദരി സുപ്രിയ (19) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്വേതയിലേക്ക് പൊലീസ് എത്തിയത്.

സ്വന്തം ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാത്തതിനെച്ചൊല്ലി കുടുംബവുമായി നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും, അതിനിടെയാണ് സുഹൃത്തിനൊപ്പം ചേർന്ന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്നും ശ്വേത മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഒളിവിലുള്ള കെന്നത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.

Related Posts