പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ; രാഷ്ട്രപതി ഭവനിൽ അഭിമാന നിമിഷം
രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളായ പത്മപുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി മലയാളികൾ. രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാംഘട്ട പുരസ്കാരദാന ചടങ്ങിലാണ് കേരളത്തിൽ നിന്നുള്ള അഞ്ച് പ്രമുഖർ ആദരിക്കപ്പെട്ടത്. പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി. തോമസും, ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ഏറ്റുവാങ്ങി. ഇന്ത്യൻ സിനിമയ്ക്ക് അഞ്ച് പതിറ്റാണ്ടിലേറെയായി നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ സമ്മാനിച്ചു.
നിര്യാതയായി
ബാംഗ്ലൂർ കേരള സമാജം മാഗഡി റോഡ് സോൺ വനിതാ കൺവീനർ അമ്പിളി സന്തോഷിൻ്റെ ഭർതൃമാതാവും പാലക്കാട് സ്വദേശിയുമായ രുഗ്മണി (83) ഇന്ന് വൈകുന്നേരം 3 മണിക്ക് സ്വവസതിയിൽ നിര്യാതയായി. മക്കൾ: അശോക് കുമാർ, സന്തോഷ് കുമാർ, ലത, സുധ, സുജാതസംസ്‌കാരം നാളെ രാവിലെ 11 മണിക്ക് തിരുവില്വാമലയിലെ പാമ്പാടി ഐവർമഠത്തിൽ നടക്കും.
ഡോ.റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി; സർക്കാരിന് നിയമ പോരാട്ടത്തിൽ വിജയം
ആരോഗ്യവകുപ്പിലെ ഡയറക്ടർ സ്ഥാനം സംബന്ധിച്ച തർക്കത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി. ഡോ.കെ.ജെ.റീനയെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. ഇതോടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തിരുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഉത്തരവ് കോടതി റദ്ദാക്കി. ഡോ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ഡയറക്ടറായി നിയമിച്ച ഉത്തരവാണ് വിവാദമായിരുന്നത്. ഈ ഉത്തരവിനെതിരെ റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ സ്ഥലംമാറ്റം സ്റ്റേ ചെയ്തിരുന്നു. ട്രൈബ്യൂണൽ
‘പരിഹാസങ്ങൾക്ക് മറുപടി ജനവിധി; ലക്ഷ്യത്തിലേക്ക് ഇനിയും ദൂരം ബാക്കി’; നിലപാട് വ്യക്തമാക്കി വിജയ്
തമിഴക വെற்றி കഴകത്തെ വെറും നടന്റെ പാർട്ടിയെന്ന് പരിഹസിക്കുന്നവർക്കുള്ള മറുപടിയുമായി പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്. തമിഴ്നാട് ജനത നൽകിയ 35 ശതമാനം വോട്ടുകളുടെ പിന്തുണയോടെയാണ് തങ്ങളുടെ പാർട്ടി അധികാരത്തിലെത്തിയതെന്നും, അതുതന്നെയാണ് വിമർശകർക്കുള്ള ഏറ്റവും വലിയ മറുപടിയെന്നും അദ്ദേഹം പറഞ്ഞു. പരിഹാസങ്ങളും വിമർശനങ്ങളും താൻ കാര്യമായി കാണുന്നില്ലെന്നും, മുന്നിലുള്ള ലക്ഷ്യങ്ങളിലേക്ക് എത്താൻ ഇനിയും ദൂരം സഞ്ചരിക്കാനുണ്ടെന്നും വിജയ് വ്യക്തമാക്കി. ഡി.എം.കെ.യെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ഒരു കുടുംബത്തെ മാത്രം
ലഹരിമൂത്ത് കുഞ്ഞിനെ വായുവിലേയ്ക്ക് എറിഞ്ഞ് അഭ്യാസം; യുവാവ് പിടിയിൽ
മലപ്പുറം തിരൂരിൽ ലഹരിയുടെ സ്വാധീനത്തിൽ സ്വന്തം കുഞ്ഞിൻ്റെ ജീവൻ അപകടത്തിലാക്കി അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്രങ്ങോട് കൈനിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാവാണ് പിടിയിലായത്. ഭാര്യ മൂത്ത കുട്ടികളെ സ്കൂളിൽ നിന്ന് കൊണ്ടുവരാൻ പോയ സമയത്ത് ഒരു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുമായി പുറത്തിറങ്ങിയ ഇയാൾ, കടുത്ത ലഹരിയിലായിരിക്കെ കുഞ്ഞിനെ വായുവിലേയ്ക്ക് ഉയർത്തിയെറിഞ്ഞും പിടിച്ചും അപകടകരമായ രീതിയിൽ പെരുമാറുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഇടപെട്ട് യുവാവിനെ
കാരുണ്യ ബെംഗളൂരു നോട്ടുപുസ്‌തകം വിതരണം ചെയ്തു
ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്‌മയായ കാരുണ്യ ബെംഗളൂരുവിൻ്റെയും പൈ ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്‌തു. ഇന്ദിര നഗർ ജീവൻ ഭീമ നഗറിലുള്ള കാരുണ്യ അഡ്‌മിൻ ഹാളിൽ നടന്ന വിതരണ ചടങ്ങിന്റെ ഉദ്‌ഘാടനം പൈ ഫൗണ്ടേഷൻ ട്രസ്റ്റി മീന രാജകുമാർ പൈ നിർവഹിച്ചു. കാരുണ്യ ചെയർമാൻ എ.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പൈ ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത നോട്ടുപുസ്തകങ്ങൾ 250 കുട്ടികൾക്കാണ് നൽകിയത്. വർഷങ്ങളായി കർണാടകയിലും അയൽസംസ്ഥാനങ്ങളിലുമായി 2 ലക്ഷം വിദ്യാർത്ഥികൾക്കാണ്
കേരള സമാജം കർണാടകയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കേരള സമാജം (രജി.) കർണാടകയുടെ നേതൃത്വത്തിൽ മാവള്ളിപുര ഗവൺമെന്റ് പ്രൈമറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കേരള സമാജം പ്രസിഡണ്ട് എസ്.കെ. പിള്ള ഉദ്ഘാടനം ചെയ്തു. കേരള സമാജം കർണാടക വിവിധ മേഖലകളിൽ ശ്രദ്ധേയമായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. നോർത്ത് ഡിവിഷൻ്റെ നേതൃത്വത്തിൽ എല്ലാ ശനിയാഴ്ചകളിലും സർക്കാർ ആശുപത്രികളിൽ ഉച്ചഭക്ഷണ വിതരണം നടത്തുന്നതായും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീസ് നൽകുന്നതായും
കെഎൻഎസ്എസ് എം.എസ്.നഗർ കരയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കെഎൻഎസ്എസ് എം.എസ്.നഗർ കരയോഗം നടത്തിയ വാർഷിക യോഗത്തിൽ കരയോഗം, മഹിളാ വിഭാഗം ‘ജനനി’, യുവജന വിഭാഗം ‘യുവ’ എന്നിവയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ ഉണ്ണികൃഷ്ണൻ (പ്രസിഡണ്ട്)എ.പങ്കജാക്ഷൻ നായർ (വൈസ് പ്രസിഡണ്ട്)ഇ സി ദേവിദാസ് (സെക്രട്ടറി)എം ലോകനാഥൻ (ജോയിൻ്റ് സെക്രട്ടറി)ശരത്ചന്ദ്ര ബാബു (ട്രഷറർ)രമേശ് കുമാർ (ജോയിൻ്റ് ട്രഷറർ)മുരളീധർ നായർ, ഡി കൃഷ്ണ കുമാർ, എ പങ്കജാക്ഷൻ നായർ (ബോർഡ് മെമ്പർമാർ) മഹിളാ വിഭാഗം ‘ജനനി’ ഭാരവാഹികളായി ശ്രീദേവി സുരേഷ് (പ്രസിഡണ്ട്)ഗീത മനോജ്
‘പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നു’; സംഘടനാ സ്ഥാനങ്ങളിൽ നിന്ന് പിന്മാറി അൻസിബ
താരസംഘടനയായ ‘അമ്മ’യിൽ ഇനി ഭാരവാഹിത്വ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനോ ചുമതലകൾ ഏറ്റെടുക്കാനോ താൽപര്യമില്ലെന്ന് നടി അൻസിബ ഹസൻ. സംഘടനയുടെ ഭാവി നേതൃത്വത്തിലേക്ക് ശക്തവും ആർജവമുള്ളതുമായ യുവതലമുറ കടന്നുവരട്ടെയെന്നും അവർ ആശംസിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അൻസിബ തൻ്റെ നിലപാട് വ്യക്തമാക്കിയത്. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണെന്നും അതിന് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും അവർ കുറിച്ചു. ‘അമ്മ’യുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെയെന്നും
ബിഡദി ടൗൺഷിപ്പ് വിവാദം; മുഖ്യമന്ത്രിക്ക് തുറന്ന വെല്ലുവിളിയുമായി കുമാരസ്വാമി
ബിഡദി ടൗൺഷിപ്പ് പദ്ധതിയെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് കടുപ്പിച്ച് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. പദ്ധതിയെക്കുറിച്ച് പൊതുചർച്ചയ്ക്ക് തയ്യാറാകാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അദ്ദേഹം വെല്ലുവിളിച്ചു. കർഷകർ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണെന്നും അവരുടെ നിലപാട് ജനങ്ങൾക്കുമുന്നിൽ വ്യക്തമാക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. പദ്ധതി ജനങ്ങൾക്ക് ഗുണം ചെയ്യുന്നതല്ലെന്നും ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭൂമി ഏറ്റെടുക്കലിനെതിരെ ആയിരക്കണക്കിന് കർഷകർ എതിർപ്പ് രേഖപ്പെടുത്തിയിട്ടും സർക്കാർ അത് അവഗണിച്ചുവെന്നും കുമാരസ്വാമി