പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല, മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍
ബെംഗളൂരുവിൽ ഒരേ കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂത്തമകളും കാമുകനും പ്രതികളെന്ന് പൊലീസ്. കെ.ആർ. പുരം പൊലീസ് പരിധിയിലെ സീഗെഹള്ളിയിലെ സായി ഗ്രീൻ അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മൂത്തമകളായ ശ്വേതയും ലിവ്-ഇൻ പങ്കാളിയായ കെന്നത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഇരുവരും ഒളിവിൽ പോയതായും
ഓവർടേക്കിനിടെ അപകടം; അമ്മയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കൊല്ലം ജില്ലയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 14 വയസുകാരനായ വിദ്യാർത്ഥി മരിച്ചു. മടത്തറ-കടയ്ക്കൽ റോഡിലെ പാങ്ങലുകാട് അമ്പാടി ജംഗ്ഷനിൽ നടന്ന അപകടത്തിൽ മുകുന്നേരി പാലയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ നവനീത് ആർ.എസ്. നായർ (14) ആണ് മരിച്ചത്. അമ്മ സിന്ധ്യ പി. നായർക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക്
ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ നാടക സമിതി രൂപീകരിച്ചു
ബാംഗ്ലൂർ മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സ്വപ്നവേദി എന്നപേരിൽ നാടക സമിതി രൂപീകരിച്ചു.സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അദ്ധ്യക്ഷനായ വേദിയിൽ വിശിഷ്ടാഥിതി കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ പ്രദീപ് നാരായണൻ, നാടക സംവിധായകൻ തോമസ് പി.ജെ. എന്നിവരും വീശിഷ്ടാതിഥികൾ ആയിരുന്നു പ്രമോദ് മാതോത്ത് സ്വാഗതം പറഞ്ഞു.വീശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിക്കുന്നതോടൊപ്പം ഫോട്ടോഗ്രാഫർ ജെഫെഴ്സൺ ആന്റണിയെ കർണാടക
വാട്‌സ്ആപ്പിന് ഇന്ത്യൻ നായകൻ; കുനാൽ ഷാ ആഗോള മേധാവിയായി
മെറ്റയുടെ വൻ നിക്ഷേപത്തിന് പിന്നാലെ ക്രെഡ് സ്ഥാപകനും സി.ഇ.ഒയുമായ കുനാൽ ഷാ വാട്‌സ്ആപ്പിൻ്റെ ആഗോള തലവനായി നിയമിതനായതായി റിപ്പോർട്ടുകൾ. മെറ്റയുടെ ഉന്നത നേതൃത്വനിരയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന നേട്ടവും ഇതോടെ കുനാൽ ഷായ്ക്ക് സ്വന്തമായി. ക്രെഡിൻ്റെ മാതൃകമ്പനിയായ ഡ്രീം പ്ലഗ് ടെക്നോളജീസിൽ 8,550 കോടി രൂപയുടെ നിക്ഷേപമാണ് മെറ്റ നടത്തിയത്. ഇതോടെ കമ്പനിയുടെ മൂല്യം 43,000 കോടി രൂപയായി ഉയർന്നു. 2018-ൽ ആരംഭിച്ച ക്രെഡ് ഇന്ന് ഇന്ത്യയിലെ പ്രമുഖ ഫിൻടെക്
രാജ്യസഭ കാലാവധി അവസാനിച്ചു; കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ജോർജ് കുര്യൻ
രാജ്യസഭാംഗത്വ കാലാവധി പൂർത്തിയായതിനെ തുടർന്ന് കേന്ദ്ര സഹമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. അദ്ദേഹത്തിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതായാണ് വിവരം. പാർട്ടി സംഘടനാ പ്രവർത്തനങ്ങളിലേക്ക് ജോർജ് കുര്യൻ മടങ്ങുമെന്നാണ് സൂചന. രാജ്യസഭയിലേക്ക് വീണ്ടും പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് രാജി. കേരളത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും, ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പുതിയ ചുമതല നൽകുമോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. മൂന്നാം
നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ്; നാല് വോട്ടർ ഐഡികളെന്ന് ആരോപണം
നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഒന്നിലധികം സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. ഇന്ത്യൻ തെരഞ്ഞെടുപ്പ് നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു സ്ഥലത്ത് മാത്രമേ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനും വോട്ടർ തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കാനും അനുമതിയുള്ളു. എന്നാൽ കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡികളുണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; മൂന്ന് വിദ്യാർഥികൾ മരിച്ചു
കൊല്ലം കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. മുക്കോളി മുക്കിൽ ഇന്ന് രാവിലെയായിരുന്നു അപകടം. മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി അമിതവേഗത്തിൽ എത്തി ബസ് സ്റ്റോപ്പിൽ ഇടിച്ചുകയറുകയും ബസ് കാത്തുനിന്നിരുന്ന കുട്ടികളുടെ മേലേക്ക് മറിയുകയും ചെയ്തു. അപകടത്തിൽ നിരവധി കുട്ടികൾ ലോറിയുടെയും മണ്ണിൻ്റെയും അടിയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ മൂന്ന് വിദ്യാർഥികളുടെ മരണം സ്ഥിരീകരിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കുടുംബസൗഹൃദ വിമാനത്താവളങ്ങളിൽ ബെംഗളൂരുവിന് ലോകത്ത് മൂന്നാം സ്ഥാനം
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായ വിമാനത്താവളങ്ങളുടെ ആഗോള പട്ടികയിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനം നേടി. ലോകത്തെ 140 രാജ്യാന്തര വിമാനത്താവളങ്ങളെ വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കിയത്. 20ൽ 18.6 പോയിന്റ് നേടിയാണ് ബെംഗളൂരു ഈ നേട്ടത്തിലെത്തിയത്. 19.4 പോയിന്റുമായി ഫിൻലൻഡിലെ ഹെൽസിങ്കി വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. 18.5 പോയിന്റുമായി ഹൈദരാബാദ് വിമാനത്താവളം നാലാം സ്ഥാനത്താണ്. ന്യൂറോ ഡൈവർജന്റ് യാത്രക്കാർക്കായി രാജ്യത്തെ ആദ്യ സെൻസറി റൂം 2025-ൽ ബെംഗളൂരു
ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്‌കാരത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 15 വരെ നീട്ടി
ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ (DBTA) ഏർപ്പെടുത്തിയിരിക്കുന്ന 2026-ലെ വിവർത്തന പുരസ്‌കാരത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 15 വരെ നീട്ടിയതായി അസോസിയേഷൻ അറിയിച്ചു. ദ്രാവിഡ ഭാഷകളായ മലയാളം, കന്നഡ, തമിഴ്, തുളു ഭാഷകളിൽ നിന്ന് തെലുങ്ക് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവലുകൾക്കാണ് ഈ വർഷത്തെ പുരസ്‌കാരം നൽകുന്നത്. 2024, 2025 വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട വിവർത്തന കൃതികളാണ് പരിഗണിക്കുക. പുരസ്‌കാരത്തിനായി അപേക്ഷിക്കുന്നവർ വിവർത്തന ഗ്രന്ഥത്തിൻ്റെ മൂന്ന്
ആരോഗ്യവകുപ്പിലെ കസേരപ്പോര്: ഹൈക്കോടതി വിധി ഇന്ന്
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പറയും. ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ ഡോ. കെ.ജെ. റീനയ്ക്ക് അനുകൂലമായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നൽകിയ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിക്കുന്നത്. വാദത്തിനിടെ ഡോ. റീനയുടെ നിയമനകാലാവധി ഇതിനകം അവസാനിച്ചുവെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. അതേസമയം, ട്രൈബ്യൂണലിന്റെ ഉത്തരവ് ഇടക്കാല സ്വഭാവമുള്ളതാണെന്ന നിരീക്ഷണവും