കൊല്ലം കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. മുക്കോളി മുക്കിൽ ഇന്ന് രാവിലെയായിരുന്നു അപകടം.

മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി അമിതവേഗത്തിൽ എത്തി ബസ് സ്റ്റോപ്പിൽ ഇടിച്ചുകയറുകയും ബസ് കാത്തുനിന്നിരുന്ന കുട്ടികളുടെ മേലേക്ക് മറിയുകയും ചെയ്തു. അപകടത്തിൽ നിരവധി കുട്ടികൾ ലോറിയുടെയും മണ്ണിൻ്റെയും അടിയിൽ കുടുങ്ങുകയായിരുന്നു.

സംഭവത്തിൽ മൂന്ന് വിദ്യാർഥികളുടെ മരണം സ്ഥിരീകരിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അപകടത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരന്നു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Posts