മെറ്റയുടെ വൻ നിക്ഷേപത്തിന് പിന്നാലെ ക്രെഡ് സ്ഥാപകനും സി.ഇ.ഒയുമായ കുനാൽ ഷാ വാട്‌സ്ആപ്പിൻ്റെ ആഗോള തലവനായി നിയമിതനായതായി റിപ്പോർട്ടുകൾ. മെറ്റയുടെ ഉന്നത നേതൃത്വനിരയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന നേട്ടവും ഇതോടെ കുനാൽ ഷായ്ക്ക് സ്വന്തമായി.

ക്രെഡിൻ്റെ മാതൃകമ്പനിയായ ഡ്രീം പ്ലഗ് ടെക്നോളജീസിൽ 8,550 കോടി രൂപയുടെ നിക്ഷേപമാണ് മെറ്റ നടത്തിയത്. ഇതോടെ കമ്പനിയുടെ മൂല്യം 43,000 കോടി രൂപയായി ഉയർന്നു.

2018-ൽ ആരംഭിച്ച ക്രെഡ് ഇന്ന് ഇന്ത്യയിലെ പ്രമുഖ ഫിൻടെക് പ്ലാറ്റ്‌ഫോമുകളിലൊന്നായി വളർന്നു. ഒരു കോടി എഴുപത് ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള കമ്പനി രാജ്യത്തെ ക്രെഡിറ്റ് കാർഡ് ബില്ലിംഗ് ഇടപാടുകളിൽ വലിയ പങ്ക് വഹിക്കുന്നതായാണ് കണക്കുകൾ.

അതേസമയം, മെറ്റയുടെ നിക്ഷേപം കമ്പനിയുടെ വളർച്ചയ്ക്കായുള്ളതാണെന്നും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ഡാറ്റയോ മെറ്റയുമായി പങ്കിടില്ലെന്നും കുനാൽ ഷാ വ്യക്തമാക്കി.

Related Posts