ബാംഗ്ലൂർ മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സ്വപ്നവേദി എന്നപേരിൽ നാടക സമിതി രൂപീകരിച്ചു.
സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അദ്ധ്യക്ഷനായ വേദിയിൽ വിശിഷ്ടാഥിതി കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ പ്രദീപ്‌ നാരായണൻ, നാടക സംവിധായകൻ തോമസ് പി.ജെ. എന്നിവരും വീശിഷ്ടാതിഥികൾ ആയിരുന്നു പ്രമോദ് മാതോത്ത് സ്വാഗതം പറഞ്ഞു.
വീശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിക്കുന്നതോടൊപ്പം ഫോട്ടോഗ്രാഫർ ജെഫെഴ്സൺ ആന്റണിയെ കർണാടക വാർത്താ ചാനലായ ന്യൂസ്‌ ടൈം പ്രവർത്തകർ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.
ജീവിതം നാടകം എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്ക് സിനിമാ സംവിധായകൻ പ്രദീപ്‌ നാരായണൻ നേതൃത്വം നൽകി. ചിരിക്കാനും ഏറെ ചിന്തിക്കാനും വക നൽകിയ ചർച്ചയിൽ ഹെറാൾഡ് ലെനിൻ, പി.കെ. സുധീഷ്, തോമസ് പി.ജെ, രസ്ന രാജീവ്, വിജി പിള്ള, നളിനി ആൻ, മുരളി, എം.ബി. മോഹൻദാസ്, പ്രമോദ് മാതോത്ത് എന്നിവർ സംസാരിച്ചു

Related Posts