രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്
രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. ടി.സിദ്ദിഖ് എംഎ ൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ പോലീസ് കേസെടുത്തത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. പോസ്റ്റർ സംഭവത്തിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണ് കെ.സി.വേണുഗോപാൽ എന്നും പോസ്റ്ററിൽ വിമർശനമുണ്ടായിരുന്നു. രാഹുലിൻ്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും രാഹുൽ ഗാന്ധിയും
നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളുമായെത്തി ആശാ സമര നേതാക്കൾ
നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളുമായെത്തി ആശാ സമര നേതാക്കൾ. കന്റോൺമെന്റ്റ് ഹൗസിലെത്തിയ ആശാ സമരസമിതി പ്രസിഡണ്ട് വി.കെ.സദാനന്ദൻ, നേതാക്കളായ മിനി, ബിന്ദു എന്നിവരാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകളുമായെത്തിയത്. മന്ത്രിസഭാ രൂപീകരണത്തിൻ്റെ തിരക്കുപിടിച്ച ചർച്ചകൾക്കിടയിലാണ് വി.ഡി.സതീശനെ സമര നേതാക്കൾ സന്ദർശിച്ചത്. പൂച്ചെണ്ടും ഷാളും അണിയിച്ച് ഇവർ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ അനുമോദിച്ചു. യൂ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആശാ പ്രവർത്തകർക്ക് 21,000 രൂപ വേതനം പ്രഖ്യാപിക്കുമെന്നായിരുന്നു സതീശൻ സമരപന്തലിൽ വച്ചുനൽകിയ വാഗ്ദാനം.
വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ആദ്യ കുടുംബം ഇന്ന് താമസം തുടങ്ങും
മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കും. ചൂരൽമല സ്‌കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ആദ്യ താമസക്കാർ.ഒന്നാം സോണിലെ, ഡി ക്ലസ്റ്ററിലുള്ള എഴുപത്തിയെട്ടാം നമ്പർ വീട്ടിലാണ് വിജയനും കുടുംബവും താമസം മാറുന്നത്. ബാക്കിയുള്ള കുടുംബങ്ങൾ അടുത്ത ദിവസങ്ങളിലായി ടൗൺഷിപ്പിലേക്ക് മാറും. ആദ്യഘട്ടത്തിൽ ആകെ 178 കുടുംബങ്ങൾക്കാണ് വീടുകൾ കൈമാറുന്നത്. ഇതിൽ 159 വീടുകളും സാങ്കേതികമായി കൊടുത്തുകഴിഞ്ഞു.
ബിഎംടിസി നാളെ മുതൽ പുതിയ ബസ് റൂട്ടുകൾ ആരംഭിക്കും
മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നാളെ മുതൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നു. ദേവനഹള്ളിയെ നന്ദി ക്രോസുമായും മജസ്‌റ്റിക്കിനെ വിജയപുര, ഘാട്ടി സുബ്രഹ്മണ്യ എന്നിവിടങ്ങളുമായും ബന്ധിപ്പിക്കുന്ന റൂട്ടുകളാണ് ഇവ. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ദിവസവേതനക്കാർ എന്നിവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ സർവീസുകൾ. മജസ്‌റ്റിക് ടെർമിനലിൽ നിന്ന് വിജയപുരയിലേക്ക് ഹെബ്ബാൾ, യെലഹങ്ക, ദേവനഹള്ളി വഴി എട്ട് ബസുകൾ സർവീസ് നടത്തും. മജസ്‌റ്റിക്കിൽ നിന്ന് ഘാട്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ റൂട്ട്.
തൽക്കാലം ടിക്കറ്റ് ചാർജ് വർധനയില്ലെന്ന് കർണാടക ആർടിസി
ഇന്ധനവില വർധിച്ച സാഹചര്യത്തിൽ ചിലവേറെയാണെങ്കിലും തൽക്കാലം ടിക്കറ്റ് ചാർജ് വർധനയില്ലെന്ന് കർണാടക ആർടിസി വ്യക്തമാക്കി. ദിവസേന 6 ലക്ഷം ലീറ്റർ ഡീസൽ ആണ് കർണാടക ആർടിസി ബസുകൾക്കു ആവശ്യമായു വരുന്നത്. ഇന്ധനവില ഇനിയും വർധിച്ചാൽ ടിക്കറ്റ് ചാർജ് ഉയർത്താതെ നിവൃത്തിയില്ലെന്നും കർണാടക ആർടിസി അറിയിച്ചു.
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബെംഗളൂരു ഉൾപ്പെടെ 24 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ മെയ് 21 വരെ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് വിവിധ ജില്ലകളിലായി 64.5 – 115.5 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കൻ കർണാടകയിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ഇതിനിടെ
കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിൻ്റെ 25കാരനായ മകൻ പോക്സോ കേസിൽ അറസ്റ്റിൽ
കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിൻ്റെ 25കാരനായ മകൻ പോക്സോ കേസിൽ അറസ്റ്റിൽ. ഭണ്ടി ഭഗീരത് സായിയാണ് അറസ്റ്റിലായത്. 17കാരിയുടെ മാതാവിൻ്റെ പരാതിയെത്തുടർന്ന് അറസ്റ്റ്. തെലങ്കാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. അഭിഭാഷകൻ മുഖേന മകനെ പൊലീസിന് കൈമാറുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ അറിയിച്ചു. എന്നാൽ പ്രതിയെ ഹൈദരാബാദിന് പുറത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നുവെന്ന് കമ്മീഷണർ അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെറ്റ് ബഷീറാബാദ്
ബെംഗളൂരുവിൽ സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി
ബെംഗളൂരുവിൽ സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. സർജാപൂരിന് സമീപം മുഗളൂരുള്ള തടാകത്തിന് സമീപത്തുനിന്നാണ് തലയോട്ടിയക്കമുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. കന്നുകാലികളെ മേയ്ക്കാൻ ഇറങ്ങിയവരാണ് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വറ്റിയ തടാകത്തിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നുമായി ചിതറിയ നിലയിൽ എല്ലുകളും കണ്ടെത്തി. തലയോട്ടി, താടിയെല്ല്, മേൽ അവയവ അസ്ഥികൾ, സാരി, ചെരുപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. അസ്ഥികൂട ഭാഗങ്ങൾക്ക് കുറഞ്ഞത് മൂന്നുമാസത്തെ പഴക്കമുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
കർണാടകത്തിലെ മെഡിക്കൽ കോളജുകളിൽ 1,122 അധിക സീറ്റുകൾ അനുവദിച്ചു
കർണാടകത്തിലെ മെഡിക്കൽ കോളജുകളിൽ 2026-2027 അധ്യയന വർഷം 1,122 അധിക സീറ്റുകൾ അനുവദിച്ച് നാഷണൽ മെഡിക്കൽ കമ്മിഷൻ. നിലവിൽ സംസ്ഥാനത്ത് ആകെ 72 കോളേജുകളിലായി 21,672 മെഡിക്കൽ സീറ്റുകളാണുള്ളത്. ഇത് 22,794 സീറ്റുകളായി ഉയരും. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ ഇന്നലെ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊപ്പാൾ, ഗദഗ്, കാർവാർ, ചാമരാജ്‌നഗർ തുടങ്ങിയയിടങ്ങളിലെ വിദ്യാർഥികൾക്ക് കൂടുതലായി അനുവദിച്ച സീറ്റുകൾ പ്രയോജനപ്പെടുമെന്നും മന്ത്രി അറിയിച്ചു. ഒരു
ഷാജി എൻ കരുൺ അനുസ്മരണവും ടെലിഫിലിം പ്രദർശനവും ഇന്ന്
പുരോഗമന കലാസാഹിത്യസംഘം (പു.ക.സ) ബാംഗ്ലൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ചലച്ചിത്രകാരനും പു.ക.സ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ഷാജി എൻ കരുൺ അനുസ്മരണം നടത്തുന്നു. ചലച്ചിത്ര സംവിധായകനും നിരൂപകനും എഴുത്തുകാരനുമായ മധു ഇറവങ്കര അനുസ്മരണത്തോടൊപ്പം ‘നവസിനിമയുടെ വർത്തമാനം’ എന്ന വിഷയവും അവതരിപ്പിക്കും. ബാംഗ്ലൂരിലെ സാംസ്കാരിക സംഘടന പ്രതിനിധികളും എഴുത്തുകാരും പങ്കെടുക്കും.ഇന്ന് വൈകുന്നേരം 3.30മുതൽ ജീവൻ ഭീമനഗറിലുള്ള കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ ആണ് പരിപാടി. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പ്രശസ്ത