ചൈന നൽകിയ സമ്മാനങ്ങൾ  ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്
World
0 min read
6.4k

ചൈന നൽകിയ സമ്മാനങ്ങൾ ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്

മെയ്‌ 16, 2026
0

ചൈന സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് അധികൃതർ നൽകിയ സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെ ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. ചാരപ്രവർത്തനം ഭയന്നാണ് ട്രംപും ഒപ്പമുണ്ടായിരുന്നവരും എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിന് മുൻപ് സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെയുള്ളവ ഉപേക്ഷിച്ചത്. ചൈനീസ് അധികൃതർ നൽകിയ ഫോണുകൾ, ഔദ്യോഗിക സമ്മാനങ്ങൾ, സ്മരണികകൾ, ബാഡ്ജുകൾ എന്നിവയെല്ലാം ഉപേക്ഷിച്ചു. ചൈനയിൽ നിന്നുള്ള ഒരു സാധനവും വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന

Continue Reading
വി​ജ​യ് ഡ​ൽ​ഹി​യി​ലേ​ക്ക്; പ്ര​ധാ​ന​മ​ന്ത്രി​ മോദിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
India
0 min read
6.1k

വി​ജ​യ് ഡ​ൽ​ഹി​യി​ലേ​ക്ക്; പ്ര​ധാ​ന​മ​ന്ത്രി​ മോദിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

മെയ്‌ 16, 2026
0

മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ വിജയ് ഡൽഹിയിലേക്ക്. മെയ് അവസാനം ഡൽഹിയിൽ എത്തുന്ന വിജയ് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി വിജയ് തമിഴ്‌നാടിൻ്റെ വിവിധ ആവശ്യങ്ങൾ കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപെടുത്തുമെന്നാണ് റിപ്പോർട്ട്. ഇന്ധന വില വർദ്ധനവ്, നീറ്റ് ചോദ്യ പേപ്പർ ചോർച്ച തുടങ്ങിയ കാര്യങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ വിജയ് വിമർശിച്ചിരുന്നു. മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും മുന്നിൽ ഇക്കാര്യങ്ങൾ വിജയ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Continue Reading
വിജയിക്ക് ആഭ്യന്തരം ഉൾപ്പെടെ മൂന്ന് വകുപ്പുകൾ; തമിഴ്നാട്ടിൽ വകുപ്പുവിഭജനം പൂർത്തിയായി
India
1 min read
5.1k

വിജയിക്ക് ആഭ്യന്തരം ഉൾപ്പെടെ മൂന്ന് വകുപ്പുകൾ; തമിഴ്നാട്ടിൽ വകുപ്പുവിഭജനം പൂർത്തിയായി

മെയ്‌ 16, 2026
0

വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി. വിജയ് പൊതുഭരണം, ആഭ്യന്തരം, വനിതാ – യുവജന ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. മുഖ്യമന്ത്രി സ്ഥാനമേറ്റ് ഒരു ആഴ്‌ചയ്ക്ക് ശേഷമാണ് വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച മുഖ്യമന്ത്രിയുടെ സെക്രട്ടറി പി. സെന്തിൽകുമാർ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ ശിപാർശപ്പട്ടിക കൈമാറുകയായിരുന്നു.

Continue Reading
ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​കും
Kerala
0 min read
5.9k

ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​കും

മെയ്‌ 16, 2026
0

പുതിയ മ​ന്ത്രി​സ​ഭ​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മ​ന്ത്രി​യാ​കും. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. ചെ​ന്നി​ത്ത​ല​യ്ക്ക് ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ് എന്നീ വ​കു​പ്പു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, അ​ൻ​വ​ർ സാ​ദ​ത്ത്, ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. അ​നു​ന​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ.​സി.​വേ​ണു​ഗോ​പാ​ൽ ഇ​ന്ന് ചെ​ന്നി​ത്ത​ല​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. വി ഡി സ​തീ​ശ​ൻ ധ​ന​മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത. സ​തീ​ശ​ന് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം

Continue Reading
‘ഭീകരപ്രവർത്തനങ്ങൾ ഇനിയും തുടർന്നാൽ ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് കാണിച്ച സംയമനം ഇനിയുണ്ടാകില്ല’; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി
India
1 min read
4.7k

‘ഭീകരപ്രവർത്തനങ്ങൾ ഇനിയും തുടർന്നാൽ ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് കാണിച്ച സംയമനം ഇനിയുണ്ടാകില്ല’; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

മെയ്‌ 16, 2026
0

ഇന്ത്യക്കെതിരായി ഭീകരപ്രവർത്തനങ്ങൾ ഇനിയും തുടർന്നാൽ പാകിസ്ഥാനെ കാത്തിരിക്കുന്നത് വലിയ പ്രത്യാഘാതമായിരിക്കുമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാകിസ്ഥാൻ ഇനിയും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചാൽ അവർക്ക് ഭൂമിശാസ്ത്രത്തിൻ്റെ ഭാഗമായി തുടരണമോ അതോ ചരിത്രത്തിൻ്റെ ഭാഗമാകണമോ എന്ന് സ്വയം തീരുമാനിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ന് ഡൽഹിയിലെ മനേക്ഷാ സെൻ്ററിൽ നടന്ന ‘സേനാ സംവാദ്’ എന്ന സംവേദനാത്മക പരിപാടിയിലായിരുന്നു ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്ഥാവന. കഴിഞ്ഞ വർഷത്തെ പോലെ അതിർത്തി

Continue Reading
നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; ബോ​ട്ട​ണി അധ്യാപികയെ അറസ്റ്റ് ചെയ്ത് സിബിഐ
India
1 min read
5.2k

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; ബോ​ട്ട​ണി അധ്യാപികയെ അറസ്റ്റ് ചെയ്ത് സിബിഐ

മെയ്‌ 16, 2026
0

പൂന സ്വദേശിയായ ബോട്ടണി അധ്യാപികയെ നീറ്റ് യുജി ബയോളജി ചോദ്യ പേപ്പർ ചോർച്ച കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ വച്ച് ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് പരീക്ഷയ്ക്കായി നിയോഗിച്ച ഒരു വിദഗ്ദ്ധയായിരുന്നു ഇവർ. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ ആകെ എണ്ണം 9 ആയി. അറസ്റ്റിലായ ഒമ്പത് പ്രതികൾ ഡൽഹി, ജയ്‌പൂർ, ഗുരുഗ്രാം, നാസിക്, പൂ നെ,

Continue Reading
മന്ത്രിസഭ രൂപവത്കരണം അന്തിമഘട്ടത്തിൽ; ബിന്ദു കൃഷ്ണ‌, ചാണ്ടി ഉമ്മൻ എന്നിവരുടെ പേരുകൾ പരിഗണനയിൽ
Kerala
0 min read
6.2k

മന്ത്രിസഭ രൂപവത്കരണം അന്തിമഘട്ടത്തിൽ; ബിന്ദു കൃഷ്ണ‌, ചാണ്ടി ഉമ്മൻ എന്നിവരുടെ പേരുകൾ പരിഗണനയിൽ

മെയ്‌ 16, 2026
0

കേരളത്തിൽ യു.ഡി.എഫ് നേതൃത്വത്തിൽ പുതിയ മന്ത്രിസഭാ രൂപവത്കരണത്തിനായുള്ള തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. കോൺഗ്രസിനുള്ളിലെ വകുപ്പ് വിഭജന ചർച്ചകളും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളും അന്തിമഘട്ടത്തിലാണ്. ഇന്ന് വൈകുന്നേരത്തോടെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരായിരിക്കും കോൺഗ്രസിനുണ്ടാകുക. പാർട്ടിയിൽനിന്ന് സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. ലിജു, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ് എ.പി. അനിൽകുമാർ എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് വിവരം. ബിന്ദു കൃഷ്ണ‌, ചാണ്ടി

Continue Reading
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
Kerala
0 min read
5.4k

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

മെയ്‌ 16, 2026
0

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നുമുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കോഴിക്കോട്,

Continue Reading
2026 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം  എം മുകന്ദന്
Kerala
1 min read
4.6k

2026 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എം മുകന്ദന്

മെയ്‌ 16, 2026
0

2026 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ എം മുകന്ദന് ലഭിച്ചു. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് ഒഎൻവി സാഹിത്യ പുരസ്‌കാരം. ഒഎൻവി കൾച്ചറൽ അക്കാദമി വർഷം തോറും നൽകി വരുന്ന സാഹിത്യ പുരസ്‌കാരം ഒഎൻവിയുടെ 95-ാമത് ജന്മവാർഷിക ദിനമായ മെയ് 27ന് വൈകുന്നേരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വച്ച് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തിൽ പുരസ്‌കാരം സമർപ്പിക്കും. പ്രഭാവർമ്മ, ഡോ. എം ലീലാവതി, ആലംകോട് ലീലാകൃഷ്ണൻ,

Continue Reading
CBSE 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കി; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
India
1 min read
4.5k

CBSE 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കി; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

മെയ്‌ 16, 2026
0

CBSE സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. 9, 10 ക്ലാസുകളിൽ 2026 – 27 അധ്യയന വർഷം മുതൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കിക്കൊണ്ട് മെയ് 15 ന് ബോർഡ് പുതിയ സർക്കുലർ പുറത്തിറക്കി. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും ദേശീയ വിദ്യാഭ്യാസ നയത്തിനും അനുസൃതമായാണ് ഈ മാറ്റം. 2026 ജൂലൈ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും

Continue Reading