ചൈന സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് അധികൃതർ നൽകിയ സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെ ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. ചാരപ്രവർത്തനം ഭയന്നാണ് ട്രംപും ഒപ്പമുണ്ടായിരുന്നവരും എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിന് മുൻപ് സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെയുള്ളവ ഉപേക്ഷിച്ചത്. ചൈനീസ് അധികൃതർ നൽകിയ ഫോണുകൾ, ഔദ്യോഗിക സമ്മാനങ്ങൾ, സ്മരണികകൾ, ബാഡ്ജുകൾ എന്നിവയെല്ലാം ഉപേക്ഷിച്ചു. ചൈനയിൽ നിന്നുള്ള ഒരു സാധനവും വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന കർശന നിർദ്ദേശമാണ് പ്രതിനിധി സംഘത്തിന് നൽകിയിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന്‍റെ ലേഖിക എക്സിൽ കുറിച്ചു.

ചൈനീസ് പ്രസിഡന്‍ണ്ട് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗു​​​​മാ​​​​യു​​​​ള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്‍ണ്ട് ഡൊണൾഡ് ട്രംപ് തന്‍റെ രണ്ട് ദിവസത്തെ ഉന്നതതല ബെയ്‌ജിംഗ് സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്.

Related Posts