ആലപ്പുഴയിൽ തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴയിൽ തുറന്നു കിടന്ന ഓടയിൽ വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി പെയ്‌ത കനത്ത മഴയിൽ കാൽ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു. ഓട തുറന്നാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി പങ്കെടുക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ബിജെപി എംഎൽഎമാരും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖർ ആശംസകൾ അറിയിച്ചു. തിങ്കളാഴ്‌ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.ഡി. സതീശൻ മന്ത്രിസഭയിലേക്കുള്ള മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കും. സത്യപ്രതിജ്ഞ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു
പ്രധാനമന്ത്രിയുടെ ഇന്ധനനിയന്ത്രണ ആഹ്വാനം; ഗവർണറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം കുറച്ചു
പ്രധാനമന്ത്രിയുടെ ഇന്ധനനിയന്ത്രണത്തിന് പിന്നാലെ കേരള ഗവർണർ രാജേന്ദ്ര അർലേകറുടെ വാഹനവ്യൂഹത്തിൻ്റെ എണ്ണം കുറച്ചു. നിലവിൽ 9 വാഹനങ്ങൾ ഉണ്ടായിരുന്നത് ആറെണ്ണമാക്കി കുറച്ചു. രണ്ട് സ്റ്റെപ്പിനി വാഹനങ്ങളും ഒരു എസ്കോർട്ട് വാഹനവുമാണ് ഒഴിവാക്കിയത്. പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇത്തരത്തിലായിരിക്കും ഗവർണർ പങ്കെടുക്കുക. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഇന്ധനം മിതമായി ഉപയോഗിക്കണമെന്ന കർശന നിയന്ത്രണത്തിന് മോദി ആഹ്വാനം ചെയ്‌തത്. പിന്നാലെ മോദി തന്നെയാണ് ഈ മാതൃക ആദ്യം മുന്നോട്ടുവച്ചത്. തൻ്റെ വാഹനവ്യൂഹത്തിലെ
മുതിർന്ന എംഎൽഎമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടുമായി രമേശ് ചെന്നിത്തല
മുതിർന്ന എംഎൽഎമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടുമായി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു അദ്ദേഹം. ഇതിനു പിന്നാലെ മന്ത്രിസഭയിലേക്ക് മുതിർന്ന എംഎൽഎമാരായ ഐ. സി ബാലകൃഷ്ണൻ, ടി.ജെ. വിനോദ്, ജ്യോതികുമാർ ചാമക്കാല അൻവർ സാദത്ത് എന്നിവരെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുതിർന്ന എംഎൽഎമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും ചെന്നിത്തല പറഞ്ഞു. ഹൈക്കമാൻഡ് ഇടപെട്ട് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിർണായക നീക്കങ്ങളാണ് നടന്നുവരുന്നത്. ഇതിനായി കഴിഞ്ഞ ദിവസം കേരളത്തിൻ്റെ
യുഡിഎഫ് സർക്കാരിലെ മുസ്ലിം ലീഗിൻ്റെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി
യുഡിഎഫ് സർക്കാരിലെ മുസ്ലിം ലീഗിൻ്റെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി തുടങ്ങിയ അഞ്ച് പേരുടെ പട്ടികയാണ് ലീഗ് തയ്യാറാക്കിയിട്ടുള്ളത്. 5 മന്ത്രിസ്ഥാനം ആവശ്യപ്പെടും. ഇക്കാര്യത്തിൽ കോൺസിൻ്റെ നിലപാട് നിർണായകമാകും. മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് പാർട്ടിയിൽ ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്‌ദുൾ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിസ്ഥാനം വഹിക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ഉൾപ്പെടെ ആവശ്യപ്പെടാനാണ് ലീഗിൻ്റെ തീരുമാനം.
നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. നീറ്റ് പരീക്ഷ ക്രമക്കേട് വിവാദമായിരിക്കെ യൂത്ത് കോൺഗ്രസ്, എൻഎസ്ഐ സംഘടനകൾ ഡൽഹിയിൽ ഇന്ന് പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ധർമേന്ദ്ര പ്രധാൻ രാജിവെക്കണം, നാഷണൽ ടെസ്റ്റിങ് ഏജൻസി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക. നീറ്റ് പരീക്ഷാ ക്രമക്കേടിൻ്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ സിക്കാറിലും വിദ്യാർത്ഥി ജീവനൊടുക്കി. ജുൻജുനു ജില്ല സ്വദേശി പ്രദീപ് മേഘ്വാളാണ് ആത്മഹത്യ ചെയ്‌തത്.
ഇന്ധനവില വർധന: 12 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ ഡെലിവറി ജീവനക്കാർ പണിമുടക്കും
ഇന്ധനവില വർധനവിലും തുച്ഛമായ വേതന നിരക്കിലും പ്രതിഷേധിച്ച് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്‌ത് ഡെലിവറി ജീവനക്കാർ. ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ ഡെലിവറി ജീവനക്കാർ പണിമുടക്കുക. ഗിഗ് & പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്‌സ് യൂണിയൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്ധനവില വില വർധനവ് മൂലം വരുമാനം നേടാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. മുഴുവൻ ആപ്പ് അധിഷ്ഠിത സർവീസുകളും നിർത്തിവെച്ച് ജീവനക്കാർ പണിമുടക്കിൻ്റെ
ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകി. അറ്റകുറ്റപണി മാത്രം മതിയെന്നും വൻ തുക ചിലവിട്ട് മോടി പിടിപ്പിക്കേണ്ടെന്നുമാണ് നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മൊടി പിടിപ്പിക്കേണ്ടെന്നും സതീശൻ നിർദ്ദേശം നൽകി.
മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്‌ച
വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിച്ചേക്കും. മുഴുവൻ മന്ത്രിമാരും തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്. 21 അംഗ മന്ത്രിസഭയാണ് തിങ്കളാഴ്ച് സത്യ പ്രതിജ്ഞ ചെയ്യുക. മന്ത്രിമാരുടെ വകുപ്പും എണ്ണവും സംബന്ധിച്ച് ഇനിയും അന്തിമതീരുമാനമായിട്ടില്ല. ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇത് ചർച്ച ചെയ്യും. കെ.സി. വേണുഗോപാൽ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറും. . എംഎൽഎമാരുടെ
വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഏതുസമയത്തും താഴെവീണേക്കാമെന്നു എം.കെ.സ്റ്റാലിൻ
വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഏതുസമയത്തും താഴെവീണേക്കാമെന്നു മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.കെ.സ്റ്റാലിൻ.ഡിഎംകെ പ്രവർത്തകർ തയാറായിരിക്കണമെന്നു പറഞ്ഞ സ്റ്റാലിൻ 2029ൽ ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. പാർട്ടിയുടെ നേതാവെന്ന നിലയിൽ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും കൂട്ടിച്ചേർത്തു. പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിൻ്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.