ഇന്ധനവില വർധനവിലും തുച്ഛമായ വേതന നിരക്കിലും പ്രതിഷേധിച്ച് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്‌ത്‌ ഡെലിവറി ജീവനക്കാർ. ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ ഡെലിവറി ജീവനക്കാർ പണിമുടക്കുക. ഗിഗ് & പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്‌സ് യൂണിയൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഇന്ധനവില വില വർധനവ് മൂലം വരുമാനം നേടാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. മുഴുവൻ ആപ്പ് അധിഷ്ഠിത സർവീസുകളും നിർത്തിവെച്ച് ജീവനക്കാർ പണിമുടക്കിൻ്റെ ഭാഗമാകണമെന്നും സംഘടന ആഹ്വാനം ചെയ്‌തു. രാജ്യത്ത് ഇന്ധനവിലയിൽ വർധന ഉണ്ടായതിന് പിന്നാലെയാണ് ഡെലിവറി ജീവനക്കാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ വീതമാണ് വർധിപ്പിച്ചത്.

Related Posts