കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. നീറ്റ് പരീക്ഷ ക്രമക്കേട് വിവാദമായിരിക്കെ യൂത്ത് കോൺഗ്രസ്, എൻഎസ്ഐ സംഘടനകൾ ഡൽഹിയിൽ ഇന്ന് പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
ധർമേന്ദ്ര പ്രധാൻ രാജിവെക്കണം, നാഷണൽ ടെസ്റ്റിങ് ഏജൻസി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക. നീറ്റ് പരീക്ഷാ ക്രമക്കേടിൻ്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ സിക്കാറിലും വിദ്യാർത്ഥി ജീവനൊടുക്കി.
ജുൻജുനു ജില്ല സ്വദേശി പ്രദീപ് മേഘ്വാളാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ റദ്ദാക്കിയത് പ്രദീപിനെ മാനസികമായി തളർത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. പ്രദീപടക്കം രാജ്യത്ത് 4 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.