2027ലെ സിബിഎസ്ഇ പത്താം, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷകൾ 2027 ഫെബ്രുവരി 16ന് ആരംഭിച്ച് മാർച്ച് ഒമ്പതിന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 16ന് ആരംഭിച്ച് ഏപ്രിൽ ഒമ്പതിന് പൂർത്തിയാകും.

ഇന്ത്യയിലെയും വിദേശത്തെയും സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ പത്താം, പന്ത്രണ്ടാം ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകളും ഇന്റേണൽ അസസ്മെന്റും 2027 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 13 വരെ നടക്കും. അതേസമയം, ശൈത്യകാല മേഖലകളിലെ സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷകൾ 2026 നവംബർ ഒമ്പത് മുതൽ ഡിസംബർ 19 വരെ നടത്തും.

പരീക്ഷകൾക്ക് 100 ദിവസം മുമ്പുതന്നെ ടൈംടേബിൾ പ്രസിദ്ധീകരിച്ചത് വിദ്യാർഥികൾക്കും അധ്യാപകർക്കും പഠനവും പരീക്ഷാ തയ്യാറെടുപ്പുകളും കൃത്യമായി ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്ന് സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി.

പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും വിഷയങ്ങളുടെ തീയതികളും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.inൽ ലഭ്യമാണ്.

Related Posts