ഇന്ത്യൻ ബാങ്കിൽ അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 20 മുതൽ 28 വയസ് വരെയുള ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2026 നവംബർ 25 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവർ ആഗ്രഹിക്കുന്ന സംസ്ഥാനത്ത് തന്നെ ഒരു വർഷത്തെ പരിശീലനവും ലഭിക്കും.

ഇന്ത്യൻ ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം പൂർണമായും വായിക്കുക. 1,500 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അപേക്ഷകർക്ക് കേന്ദ്രസർക്കാർ അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.

അപേക്ഷകരുടെ പ്രായം 2026 നവംബർ ഒന്നിന് 20 വയസിൽ കുറയാനോ 28 വയസിൽ കവിയാനോ പാടില്ല. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ National Apprenticeship Training Scheme പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പ്രൊഫൈൽ പൂർത്തിയാക്കിയിരിക്കണം.

Related Posts