പുതിയ മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയും മന്ത്രിയാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന. ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ എന്നിവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഈ കാര്യത്തിൽ തീരുമാനമായില്ല. അനുനയ നീക്കത്തിന്റെ ഭാഗമായി കെ.സി.വേണുഗോപാൽ ഇന്ന് ചെന്നിത്തലയെ സന്ദർശിച്ചിരുന്നു.
വി ഡി സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. സതീശന് മുഖ്യമന്ത്രി സ്ഥാനം നൽകിക്കൊണ്ട് ഹൈക്കമാൻഡിന്റെ അറിയിപ്പ് വന്നതോടെ ചെന്നിത്തല കടുത്ത അമർഷത്തിലായിരുന്നു. ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന തരത്തിൽ അഭ്യൂഹങ്ങളുയർന്നിരുന്നു.