ദാദസാഹിബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമക്ക് സമർപ്പിക്കുന്നുവെന്ന് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. എല്ലാവരും ചേർന്നതാണ് സിനിമ. ജ്യൂറിക്കും പ്രേക്ഷകർക്കും കൂടെ പ്രവർത്തിച്ചവർക്കും നന്ദി പറഞ്ഞു.
എൻ്റെ മേഖലയിൽ ഞാൻ സത്യസന്ധത പുലർത്തി. അവാർഡ് ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഇന്ത്യയിലെ മികച്ച നടന്മാരുടെ കൂടെ അഭിനയിക്കാൻ ഇക്കാലയളവിൽ സാധിച്ചു. എല്ലാവരുടെയും പിന്തുണ വലുതായിരുന്നു. മാധ്യമങ്ങൾ ഉൾപ്പടെ വലിയ പിന്തുണ നൽകി. നല്ല സിനികൾ ഇനിയും സംഭവിക്കട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
സിനിമ മേഖലയിൽ നല്ല നല്ല സിനിമകൾ ഉണ്ടാകണം. ഇതിൻ്റെ ഭാഗമായുള്ള കൂട്ടായ പരിശ്രമത്തിൽ ഞാനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.